0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.1K

സുനി ചോദിച്ചു

'പോടാ നിനക്ക് വെറുതെ തോന്നുന്നത് ആണ്..'

ഞാൻ പറഞ്ഞു..

'അല്ലടാ.. എനിക്ക് ശരിക്കും തോന്നുന്നു.. പേര് തന്നെ കേട്ടോ.. Dark Day.. ഇവന്മാർ സാത്താൻ സേവ തന്നെ.. എനിക്ക് പേടിയാകുന്നു.. ഞാൻ നാളെ മുതൽ ഇല്ല..'

വെള്ളത്തിന്റെ പുറത്ത് സുനി പേടിച്ചു കരയുന്ന പോലെ ആയി

'ഇനി നീയൊന്നും ഇനി ഇതൊക്കെ വേറെ എവിടെയും ചെന്നു വിളമ്പിയേക്കല്ല്.. അവന്മാർ എങ്ങാനും അറിഞ്ഞാൽ നിന്നേ ഒന്നും പിന്നെ കാണാൻ കിട്ടില്ല ആർക്കും...'

സനൂപേട്ടൻ ഞങ്ങളോട് സീരിയസ് ആയി പറഞ്ഞു. അത് പുള്ളി പറഞ്ഞത് സത്യമാണ്. Epstein files ന്റെ ഒരു desi version ആണ് ഇവന്മാർ എന്നൊരു പറച്ചിൽ മൊത്തത്തിൽ ഉള്ളതാണ്

'ഹേയ് ഞങ്ങൾ ഇത് ആരോട് പറയാൻ...'

ഞാൻ പറഞ്ഞു

'ഇത് കുഞ്ഞ് കളിയല്ല.. നിനക്കൊന്നും അറിയില്ല ശരിക്കും ഇവരെ.. ഇവനൊക്കെ എതിരെ കളിച്ച എത്ര എണ്ണത്തിനെ ആണെന്നോ ഒരു തെളിവ് പോലുമില്ലാതെ മിസ്സിംഗ്‌ ആയിട്ടുള്ളത്.. സാധാരണക്കാർ തൊട്ട് പോലീസ്കാര് വരെ.. നമ്മൾ കരുതുന്നതിലും അപ്പുറമാണ് ഇവന്മാരുടെ സ്വാധീനം..'

സനൂപേട്ടൻ ഞങ്ങളെ പിന്നെയും ഓർമ്മിപ്പിച്ചു

ഞാൻ റൂമിൽ ചാരി വച്ച ഫിലിം പോസ്റ്ററിൽ ഒന്ന് കൂടെ സൂക്ഷിച്ചു നോക്കി. Dark day യുടെ ലോഗോ സൂക്ഷിച്ചു നോക്കുമ്പോൾ ഒരു കൊമ്പ് ഉള്ള മൃഗത്തെ പോലെ ചെറുതായ് തോന്നുന്നുണ്ട്.. സുനിയുടെ വട്ട് കാരണം എന്റെയും റിലെ പോയോ.. ഞാൻ അടിച്ച സാധനത്തിന്റെ പേരൊന്നു നോക്കി.. കാണാത്തത് കാണിച്ചു തരുന്ന എന്തേലും ആണോ ഇത്രയും നേരം കമിഴ്ത്തിയത്

'എന്താണ് ഭയങ്കര ചർച്ച ആണല്ലോ...?

റൂമിന്റെ വാതിൽ തുറന്നു

💬 Comments

View all comments