Chapter Title : ടോക്സിക് [സാത്യകി]
രോഹന് കിട്ടിയ പകുതി ചാൻസ് ഒക്കെ എന്നെപ്പോലത്തെ കഴിവുള്ള യുവ നടന്മാർക്ക് കിട്ടിയിരുന്നേൽ മലയാള സിനിമയുടെ തലവര മാറിയേനെ..'
ഞാൻ പറഞ്ഞു
'മോനെ ബാലു, മലയാള സിനിമയുടെ തലേൽ ഉള്ള വര ഇത് വരെ കുഴപ്പം ഒന്നുമില്ല.. നീയൊന്നും ആയിട്ട് ഇനി അതൊന്നും മാറ്റാൻ നിക്കണ്ട..'
സനൂപേട്ടൻ എന്നെ കുത്തി പറഞ്ഞു
'നിങ്ങൾ അങ്ങനെ പറയരുത്..'
ഞാൻ പറഞ്ഞു
'ദേ ഈ പെണ്ണിനെ കെട്ടിയാൽ ഇവന്മാരുടെ സ്വത്തിന്റെ ഒക്കെ നല്ലൊരു ഭാഗം എന്റെ കൂടെ ഇങ്ങ് പോരും..'
സുനി ഫോണിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ ഞങ്ങളെ കാണിച്ചു..
'ഇതാരാ...?
സനൂപേട്ടൻ ചോദിച്ചു
'നമ്മുടെ മിനിസ്റ്റർടെ മോൾ..'
സുനി പറഞ്ഞു
മന്ത്രിമാരും പോലീസ്കാരും മറ്റ് പല ഉന്നതരും ഒക്കെ ഉള്ളതാണ് ചമ്പാരൻ ഫാമിലിയിൽ..
അലക്സാണ്ടർ ചമ്പാരൻ എന്ന തൊണ്ണൂർ വയസുള്ള കിളവൻ ആണ് ഇവരുടെ കുടുംബത്തിന്റെ മൂത്ത കാരണവർ.. ബാക്കി എല്ലാവരും അയാളുടെ താഴെ ആണ് ഈ പ്രായത്തിലും.. അങ്ങേരെ എപ്പോളും ഒന്നും അങ്ങനെ കാണാൻ കിട്ടില്ല.. എങ്ങാനും സെറ്റിൽ വന്നാലും അധികം ആളുകൾ പുള്ളിയുടെ അടുത്ത് ചെല്ലാറില്ല.. എന്തിനേറെ പറയുന്നു അയാളുടെ ഫോട്ടോ എടുക്കുന്നത് പോലും അനുവദനീയമല്ല..
അലക്സാണ്ടർ ചമ്പാരന് മൂന്ന് മക്കൾ ആണ്..
സാമൂവൽ ചമ്പാരൻ
ടോം ഗ്രിഗറി ചമ്പാരൻ
ലിന ചമ്പാരൻ
മൂത്ത ആൾ സാമൂവൽ എന്ന സാം ചമ്പാരന്റെ മകനാണ് ഞങ്ങളുടെ സിനിമയിലെ നായകൻ ആയ രോഹൻ. അയാൾക്ക് ഒരു മകളുമുണ്ട്.. പേര് റിബ ചമ്പാരൻ
രണ്ടാമൻ ടോം ചമ്പാരൻ എന്ന ടോമിച്ചൻ.. അയാളുടെ ഭാര്യ ആണ് ലൈല.. ആദ്യ ഭാര്യ മരിച്ചു
💬 Comments
View all comments