Chapter Title : ടോക്സിക് 2 [സാത്യകി]
നോക്കുന്നത് ഞാൻ കണ്ട്.. അവളുടെ അമ്മയും അവളുടെ കൂടെ ഉണ്ടായിരുന്നു.. ഞാൻ ആകെ വല്ലാതായി
'എന്ത് പണിയാടോ..?
മേക്കപ്പ്മാൻ എന്നോട് ചൂടായി
'സോറി.. എനിക്ക് ബോട്ടിൽ മാറി പോയി..'
ഞാൻ പറഞ്ഞു
ടേബിളിൽ ബോട്ടിൽ ഇരിക്കുന്നത് അവരും കണ്ടു
'അയ്യോ സോറി ഒന്നും വേണ്ട. ദാഹിച്ചിട്ട് അല്ലേ.. അത് കുടിച്ചോളൂ..'
ഹിമ എന്നോട് പറഞ്ഞു
ഞാൻ ജ്യൂസ് താഴെ വച്ചെങ്കിലും എന്റെ പരവേശം കണ്ടത് കൊണ്ട് അവൾ എന്നോട് അത് കുടിച്ചോളാൻ പറഞ്ഞു. ഞാൻ കുടിച്ചതിന്റെ ബാക്കി ഇനി വേറാരും കുടിക്കില്ലല്ലോ. അത് കൊണ്ട് ഞാൻ അത് ബാക്കി കുടിച്ചു തീർത്തു..
സംഭവം വേറെ ആരും അറിഞ്ഞില്ല. ഹിമക്ക് പകരം താര ആയിരുന്നു എങ്കിൽ ഇത് സെറ്റ് മൊത്തം അറിഞ്ഞേനെ. എന്നാലും നായികമാരുടെ അടുത്ത് വരുമ്പോ എനിക്ക് അബദ്ധം പിണയുന്നത് പതിവ് ആയിരിക്കുന്നു. ഞാൻ ഇനി ശ്രദ്ധിക്കണം
ചെറിയൊരു ഇഷ്യൂ ആണെങ്കിൽ കൂടി അത് കാര്യം ആക്കാതെ നൈസ് ആയി ഒഴിവാക്കിയ ഹിമയോട് എനിക്ക് ഒരു ബഹുമാനം തോന്നി. എന്റെ അവുടുത്തെ വർക്ക് കഴിഞ്ഞു ഞാൻ നേരെ പോയി ഒരു വലിയ ബോട്ടിൽ ജ്യൂസ് വാങ്ങി അവൾക്ക് കൊടുത്തു. അവളുടെ കയ്യിൽ അല്ല കൊടുത്തത്.. ബ്രേക്ക് ആയി ഒരു തണലിൽ കസേര ഇട്ടു ഇരിക്കുന്ന ഹിമയുടെ മുന്നിൽ ഞാൻ ബോട്ടിൽ കൊണ്ട് വച്ചു.. ഒരു ക്ഷമാപണം പോലെ
'ഞാൻ ചോദിച്ചില്ലല്ലോ..?
അവൾ പറഞ്ഞു
'അല്ല.. ഞാൻ...'
മുമ്പ് കുടിച്ചതിന് പകരം ആണെന്ന് എന്റെ മുഖഭാവം കണ്ടപ്പോ അവൾക്ക് മനസിലായി
'എന്റെ ദൈവമേ.. ഒരിത്തിരി വെള്ളം കുടിച്ചത് ആണോ..
💬 Comments
View all comments