Chapter Title : ടോക്സിക് 2 [സാത്യകി]
അതിനാണോ എനിക്ക് വേറെ ജ്യൂസ് വാങ്ങി തരുന്നത്..?
ഹിമ എന്നോട് ചോദിച്ചു
'ആഹ്.. എനിക്ക് അപ്പോൾ അറിയാതെ ആണെങ്കിലും മാറി പോയില്ലേ..?
ഞാൻ പറഞ്ഞു
'അതിന്..? എനിക്ക് ആണേൽ ഇപ്പോൾ ദഹിക്കുന്നെ ഇല്ല. നിങ്ങൾ തന്നെ ഇതും കുടിക്കേണ്ടി വരും..'
ഹിമ പറഞ്ഞു
'എനിക്ക് വേണ്ട.. ഞാൻ മേഡത്തിന് വേണ്ടി വാങ്ങിയത് ആണ്.. ദാഹം ഉള്ളപ്പോൾ കുടിച്ചോളൂ..'
ഞാൻ പറഞ്ഞു
'ഇങ്ങ് താ മോനെ.. ഞാൻ കുടിച്ചോളാം..'
ഞങ്ങൾക്ക് ഇടയിലെ കുടി വെള്ളപ്രശ്നം തീർത്തത് ഹിമയുടെ അമ്മയാണ്.. ദാഹം ഉണ്ടെന്ന് പറഞ്ഞു അവളുടെ അമ്മ കുറച്ചു ജ്യൂസ് കുടിച്ചു. എനിക്കും അതൊരു ആശ്വാസം ആയി
'നേരത്തെ ഞാൻ വർക്ക് ചെയ്ത ഏതേലും പടത്തിൽ വർക്ക് ചെയ്തിട്ടുണ്ടോ...?
ഹിമ എന്നെ മുൻപരിചയം ഉള്ളത് പോലെ ചോദിച്ചു
'ഇല്ല..'
ഞാൻ പറഞ്ഞു
'ആഹ്.. അതാണ്.. ഞാൻ ഇയാളെ മുന്നേ കണ്ടിട്ടില്ല..'
ഹിമ ചിരിച്ചു കൊണ്ട് പറഞ്ഞു.. എനിക്കും ചിരി വന്നു
'എന്താ പേര്...?
ഹിമ എന്നോട് പേര് ചോദിച്ചു.. Best 10 moments in my career...!
'ബാലു..'
ഞാൻ പറഞ്ഞു
'ഞാൻ ഹിമ...'
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. ആൾ നല്ല ജോളി ആണ്..
'പിന്നെ.. ഞാൻ അറിയും.. ഞാനൊരു ഫാനാണ്..'
ഞാനും ആ തമാശക്ക് ബാക്കി പൂരിപ്പിച്ചു
'ആഹാ.. കണ്ടോ അമ്മേ.. അമ്മ അല്ലേ പറഞ്ഞത് എനിക്ക് അധികം ഫാൻസ് ഒന്നും ഇല്ലെന്ന്.. ദേ കണ്ടല്ലോ..'
ഹിമ അവളുടെ അമ്മയെ നോക്കി പറഞ്ഞു
ഒരഞ്ചു മിനിറ്റ് ഞങ്ങൾ ജോളി ആയി സംസാരിച്ചു.. എന്നോട് ഇരിക്കാൻ പറഞ്ഞെങ്കിലും ഞാൻ
💬 Comments
View all comments