0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.9K

നിന്നതേ ഉള്ളു.. ഞാൻ നിന്നും അവൾ ഇരുന്നും സംസാരിച്ചത് അവൾക്കൊരു ബുദ്ധിമുട്ട് ആയത് കൊണ്ട് കുറച്ചു കഴിഞ്ഞു ഹിമയും എഴുന്നേറ്റ് നിന്നു..

'എന്നാലും ഫാൻ ആണെന്ന് ചുമ്മാ പറഞ്ഞത് ആണല്ലേ.. ഞാൻ വെറുതെ പൊങ്ങി അത് കേട്ട്..'

ഹിമ എന്നോട് പറഞ്ഞു

'ഞാൻ വെറുതെ പറഞ്ഞത് അല്ല.. സിനിമകൾ ഒക്കെ ഞാൻ കണ്ടിട്ടുണ്ട്.. ആക്ടിംഗും ഇഷ്ടമാണ്.. എന്റെ ഒരു അനിയത്തി കുട്ടി ഉണ്ട്.. മേഡത്തിന്റെ ഭയങ്കര ഫാനാണ്..'

ഞാൻ പറഞ്ഞു

'മേഡം അല്ല.. ഹിമ..'

അവൾ എന്നെ തിരുത്തി

'ഹിമ നമ്പ്യാരുടെ വലിയ ഫാനാണ്.. ദേ റീൽസ് ഒക്കെ ഉണ്ട് സിനിമേലേ സോങ്‌സ് വച്ചു.. '

ഞാൻ അവളെ മീനുവിന്റെ റീൽസ് കാണിച്ചു

അനിയത്തി എന്ന് ഞാൻ പറഞ്ഞത് സനൂപേട്ടന്റെ മോൾ മീനാക്ഷിയേ ആയിരുന്നു.. അവൾക്ക് ഒരുപാട് ഇഷ്ടമുള്ള നായിക ആണ് ഹിമ.. ഹിമയുടെ കൂടെ നിന്ന് പിക് എടുക്കണം എന്നത് അവളുടെ വലിയ ആഗ്രഹം ആയിരുന്നു..

'അവളെ ഒരു ദിവസം ഇങ്ങോട്ട് കൊണ്ട് വാ..'

ഹിമ പറഞ്ഞു

'അവളുടെ അച്ഛന് അവളെ സെറ്റിൽ കൊണ്ട് വരുന്നത് ഒന്നും ഇഷ്ടം അല്ല..'

ഞാൻ പറഞ്ഞു

'പിന്നെ എന്താ ചെയ്യാ.. ഒരു കാര്യം ചെയ്യാം.. പഴയ സ്റ്റൈലിൽ ഒരു ഓട്ടോഗ്രാഫ് തരാം. അപ്പോൾ അവൾക്ക് സന്തോഷം ആകുമല്ലോ..'

ഒരു പേപ്പറിനായി ഞങ്ങൾ അവിടെ നോക്കി.. ഒടുക്കം ഞാൻ എവിടെ നിന്നൊ ഒരു പേപ്പറും പേനയും സംഘടിപ്പിച്ചു ഹിമയുടെ കയ്യിൽ നിന്നും മീനു കുട്ടിക്ക് ഉള്ള ഓട്ടോഗ്രാഫ് വാങ്ങി.. അവൾക്ക് നേരിട്ട് കൊടുക്കണം എന്നുള്ളത് കൊണ്ട് സനൂപേട്ടൻ വഴി ഞാൻ

💬 Comments

View all comments