Chapter Title : ടോക്സിക് 2 [സാത്യകി]
അത് കൊടുക്കാൻ നിന്നില്ല.. ഭാഗ്യത്തിന് അവൾ അടുത്ത ദിവസം ലോഡ്ജ് വരെ വന്നിരുന്നു.. അവധി ദിവസം സനൂപേട്ടൻ അവളെയും കൊണ്ട് കറങ്ങാൻ പോകാമെന്നു ഏറ്റിരുന്നു. അപ്പോൾ അവൾ സ്കൂളിൽ നിന്ന് നേരത്തെ ലോഡ്ജിലേക്ക് ആണ് എത്തിയത്.. അവിടുന്ന് രണ്ടാളും ഒരുമിച്ച് വീട്ടിലേക്കു പോകും.. അപ്പോൾ അവൾക്ക് ഓട്ടോഗ്രാഫ് കൊടുക്കാമെന്നു ഞാൻ കരുതി.. പക്ഷെ അതൊരു ദൗർഭാഗ്യം പിടിച്ച ദിവസം ആയിരുന്നു..
കാരണം അന്നായിരുന്നു അമാവാസി..
കന്യകകളെ ബലി നൽകി കബന്ധ മൂർത്തിയെ പ്രീതിപ്പെടുത്താൻ ചമ്പാരന്മാർ സേവ നടത്തുന്ന ആ രാത്രി..
ബലിക്ക് വേണ്ട ആറു പെൺകുട്ടികളെയും സമറും രാജനും കനീഷിക്ക് മുന്നിൽ അന്ന് സന്ധ്യക്ക് തന്നെ എത്തിച്ചിരുന്നു.. കന്യകമാരുടെ മൂത്രം ശേഖരിച്ചു കനീഷി പൂജയ്ക്ക് മുമ്പായി മൂർത്തിയെ ആവാഹിക്കാനുള്ള കർമ്മങ്ങൾ തുടങ്ങി..
പക്ഷെ എത്ര ശ്രമിച്ചിട്ടും കബന്ധൻ അയാളുടെ സമീപത്തു എത്തിയില്ല.. എന്തോ പ്രശ്നം ഉണ്ടെന്ന് അയാൾ മനസിലാക്കി.. ആ കാരണം കബന്ധൻ തന്നെ അയാൾക്ക് കാണിച്ചു കൊടുത്തു
'ഈ തേവിടിച്ചി കന്യക അല്ല.. ഇവളെ എവിടുന്ന് കിട്ടി നിനക്ക്...?
ആറു പേരിൽ ഒരുവളുടെ മുടിക്ക് പിടിച്ചു കൊണ്ട് വന്നു സമറിന്റെയും രാജന്റെയും മുന്നിലോട്ട് ഇട്ടു കനീഷി അലറി
'ഇവൾ.. ഇവൾ കന്യക ആണെന്നാണ് പറഞ്ഞിരുന്നത്.. '
സമർ ഭയത്തോടെ പറഞ്ഞു
'പെണ്ണിന്റെ വാക്കാണോടാ നമ്പുന്നത്...?
കനീഷിയുടെ ദേഷ്യം ഇരട്ടിയായി
'ഇന്ന് അർദ്ധ രാത്രിക്ക് മുന്നേ ഒരു കന്യകയെ എനിക്ക് കിട്ടിയിരിക്കണം.. ഇല്ലെങ്കിൽ നിന്റെ രണ്ടിന്റെയും തല ആയിരിക്കും ഇവിടെ വീഴുക പകരം..
അത്രയും പറഞ്ഞു ഉറഞ്ഞു തുള്ളി കനീഷി അകത്തേക്ക് പോയി.. നിലത്തു വീണു കരയുന്ന
💬 Comments
View all comments