0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.9K

പെണ്ണിനെ സമറും രാജനും അരിശത്തോടെ നോക്കി...

'ഞങ്ങളുടെ ജീവൻ കളയുന്ന കള്ളം ആണെടി നീ പറഞ്ഞത്..'

അത് പറഞ്ഞു അവളുടെ വയറ്റിൽ സമർ ആഞ്ഞു ചവിട്ടി... കരഞ്ഞു കൊണ്ടിരുന്ന പെണ്ണിന്റെ ബോധം പെട്ടന്ന് നശിച്ചു..

ഒരു ഹിന്ദിക്കാരി പെണ്ണായിരുന്നു അത്.. അവൾ മാത്രമല്ല കൊണ്ട് വന്ന ആറു പെൺകുട്ടികളും നോർത്തിൽ നിന്ന് ഉള്ളവരാണ്.. പെൺകുട്ടികൾ മിസ്സ്‌ ആയാൽ വലിയ അന്വേഷണമോ കേസോ ഒന്നും ഇല്ലാത്ത ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും കന്യകകളായ പെൺകുട്ടികളെ കടത്തി കൊണ്ട് വന്നു ബലി പൂജയ്ക്ക് എത്തിച്ചു കൊടുക്കുന്നത് ആണ് സമറിന്റെ പ്രധാന പണി..

പെൺകുട്ടികളെ വശികരിക്കാൻ അവന്റെ പിന്നിൽ ഒരുപാട് ആളുകളും ഉണ്ട്.. സാധാരണ മാസത്തിൽ ഒന്നാണ് പൂജ.. അതിൽ ഒരു പെൺകുട്ടി മതിയാകും.. അത് കഴിഞ്ഞ അടുത്ത മാസം അടുത്ത പെണ്ണ്.. ഇങ്ങനെ ആണ് സാധാരണ.. ഇന്ന് രാത്രി നടക്കുന്ന പൂജ ശക്തി കൂടിയത് ആണ്.. അതാണ് ഒരുമിച്ച് ആറു പെൺകുട്ടികൾ വേണമെന്ന് കനീഷി പറഞ്ഞത്. പറഞ്ഞത് പോലെ തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ആറു പേരെ ഒരുമിച്ച് കടത്തി കൊണ്ട് വന്നതാണ് സമർ.. എല്ലാം കറക്റ്റ് ആയിരുന്നു.. പക്ഷെ കൊണ്ട് വന്നതിൽ ഒരുവളുടെ കന്യകാത്വം നേരത്തെ നഷ്ടമായത് അയാളെങ്ങനെ അറിയാനാണ്.. ഇതിന് മുമ്പ് ഇങ്ങനൊരു അബദ്ധം ഉണ്ടായിട്ടേ ഇല്ല..

'ഇനി എന്ത് ചെയ്യും..?

രാജൻ ചോദിച്ചു

'എവിടുന്നേലും ഒരു പെണ്ണിനെ വേണം.. തല എടുക്കുമെന്ന് പറഞ്ഞത് വെറും വാക്കല്ല..'

സമർ പേടിയോടെ പറഞ്ഞു

'നിന്റെ കസ്റ്റഡിയിൽ ആരെങ്കിലും ഉണ്ടാവില്ലേ..?

രാജൻ ചോദിച്ചു

'എന്റെ കസ്റ്റഡിയിൽ പത്തമ്പത് പേരുണ്ട്.. പക്ഷെ അതെല്ലാം അങ്ങ്

💬 Comments

View all comments