0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.9K

രാജസ്‌ഥാനിലും ഉത്തർ പ്രദേശിലും ഒക്കെ ആണ്.. ഈ രാത്രി ഞാൻ അവരെ എങ്ങനെ ഇവിടെ എത്തിക്കും..?

സമർ ദേഷ്യത്തോടെ പറഞ്ഞു

'ഇവിടെ എങ്ങും ആരുമില്ലേ..?

രാജൻ ചോദിച്ചു

'ഇവിടുന്ന് പെണ്ണുങ്ങളെ നമ്മൾ എടുക്കാറില്ല.. ഇവിടെ പോലീസും മീഡിയയും ഒക്കെ വെറുതെ അനാവശ്യ പ്രഷർ ആണ്.. അത് കൊണ്ടാണ് അത്രയും ദൂരെ നിന്ന് കൊണ്ട് വന്നൊണ്ട് ഇരുന്നത്..'

സമർ പറഞ്ഞു

'അപ്പോൾ ഇനി എന്ത് ചെയ്യും...?

രാജൻ ചോദിച്ചു

'എവിടുന്നേലും ഒരുത്തിയെ കൊണ്ട് വരണം.. സമയം തീരെയില്ല...'

സമർ പറഞ്ഞു

'ഒരുത്തിയെ പോരാ സമറേ.. വിർജിൻ ആയിട്ടുള്ള ഒരുത്തി തന്നെ വേണം..'

രാജൻ ഓർമിപ്പിച്ചു

ആ അമാവാസിയിൽ വലിയൊരു നരബലി നടക്കുന്നതിന്റെ ഒരു ഭാവഭേദവും ഇല്ലാതെ നഗരം ഇരുട്ടിലേക്ക് വീണു.. മീനുക്കുട്ടി അച്ഛന്റെ ഒപ്പം പോകാനായി ലോഡ്ജിലേക്ക് വന്നിരുന്നു.. അവൾക്ക് കൊടുക്കാൻ ആയി എന്റെ കയ്യിൽ ഒരു സമ്മാനം ഉണ്ടെന്ന് ഞാൻ അവളോട് പറഞ്ഞില്ല.. ഒരു സർപ്രൈസ്..

'ബാലുച്ചേട്ടാ അച്ഛനോട് ഒന്ന് പറ എന്നെ നിങ്ങളുടെ കൂടെ സെറ്റിൽ വിടാൻ.. ഹിമ ചേച്ചിയെ എനിക്കൊന്ന് നേരിട്ട് കാണാനാണ്..'

എന്നെ കൊണ്ട് പറയിച്ചാൽ സനൂപേട്ടൻ സമ്മതിക്കുമെന്ന് കരുതി അവൾ അത് എന്നോട് പറഞ്ഞു

'ഞാൻ പറഞ്ഞാൽ ഒന്നും നിന്റെ അച്ഛൻ കേൾക്കില്ല..'

ഞാൻ പറഞ്ഞു

'അല്ലേലും ഈ ഹിമ സിനിമയിൽ കാണാനേ ഭംഗി ഉള്ളു മീനുക്കുട്ടി.. നേരിട്ട് കാണാൻ നല്ല വൃത്തികേടാണ്.. ഫുൾ മേക്കപ്പ് ആണ്..'

സുനി അവളെ ഒന്ന് ചൂടാക്കി..

'പോ.. ചേച്ചി ആണ് ഏറ്റവും ഗ്ലാമർ ഉള്ള മലയാളം നടി..'

മീനുക്കുട്ടി പറഞ്ഞു

'അത് വെറുതെ.. അത്ര

💬 Comments

View all comments