0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.9K

ഭംഗി ഒന്നുമില്ല..'

ഞാനും സുനിയുടെ പറച്ചിൽ ഏറ്റ് പിടിച്ചു

'ഒ പിന്നെ.. എന്റെ ക്‌ളാസിലെ കുട്ട്യോൾ ഒക്കെ നേരിട്ട് കണ്ടിട്ടുണ്ട് ചിലരൊക്കെ.. അവരൊക്കെ പറഞ്ഞത് ദേവത പോലെ ആണെന്നാ..'

മീനുക്കുട്ടി പറഞ്ഞു

'പിന്നെ ദേവത..'

സുനി അവളെ കളിയാക്കി.. അവൾ സുനിയുടെ അടുത്ത് പോയി വഴക്ക് ഉണ്ടാക്കുമ്പോൾ ഞാൻ പതിയെ അവൾക്കുള്ള സർപ്രൈസ് ആയി പിറകിൽ ചെന്നു നിന്നു..

'To my dear little fan...'

പേപ്പറിൽ ഹിമ അവൾക്ക് വേണ്ടി എഴുതിയത് ഞാൻ വായിക്കാൻ തുടങ്ങി

'ഇത്.. ഇത് ആരുടേയാ..?

അവൾ excitement ൽ ചോദിച്ചു

'നിന്റെ ദേവതയുടെ...'

ഞാൻ പറഞ്ഞു

'എന്നാൽ ഒന്ന് കാണിച്ചെ.. പ്ലീസ്..'

അവൾ എന്റെ കയ്യിൽ നിന്ന് ആ പേപ്പർ വാങ്ങിക്കാൻ നോക്കി

'അതൊക്കെ തരാം.. പക്ഷെ നിന്റെ അച്ഛന്റെ കയ്യിൽ നിന്ന് എനിക്ക് ഒരു 2000 റുപ്പീസ് കടം വാങ്ങിച്ചു തരണം..'

ഞാൻ അവളോട് സ്വകാര്യം ആയി പറഞ്ഞു

'അത് വാങ്ങി തരാം.. ഒന്ന് കാണിക്ക് പ്ലീസ്..'

മീനു കെഞ്ചി

ഞാൻ ആ പേപ്പർ അവൾക്ക് കൊടുത്തു.. എന്തോ വലിയ സമ്മാനം കിട്ടിയ പോലെ അവളുടെ മുഖം തിളങ്ങി.. അവളത് ശ്വാസം വിടാതെ വായിച്ചു..

'ഇത് ഇവൻ ചുമ്മാ നിന്നേ പറ്റിക്കാൻ എഴുതിയത് ആണ് മീനു..'

സുനി നമ്പർ ഇട്ടു

'ഹിമ ചേച്ചിയുടെ സൈൻ കണ്ടാൽ എനിക്കറിയാം കേട്ടോ..'

അവൾ കൊഞ്ഞനം കുത്തി സുനിയോട് പറഞ്ഞു

'അപ്പോൾ എന്റെ പൈസ..'

ഞാൻ ചോദിച്ചു

'ഓ പിന്നെ.. ഒരു ആട്ടോഗ്രാഫിനു 2000 രൂപയോ..? വേണേൽ 20 രൂപ തരാം..'

മീനു

💬 Comments

View all comments