0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 284K

ഞാൻ മോതിരം വിരലിലേക്ക് കയറ്റി.. ആദ്യമായ് ഒരു മനുഷ്യന് മുന്നിൽ ഞാൻ ഇത് പരീക്ഷിക്കുന്നു. വിരലിലേക്ക് മോതിരം കയറിയ നിമിഷം ഞാൻ അവന് മുന്നിൽ അപ്രത്യക്ഷനായി.. നിന്ന നിൽപ്പിൽ എന്നെ കാണാതായത് കണ്ടു സുനി ഞെട്ടി പോയി

'ബാലു.. ബാലു.. ഡാ...'

അവൻ പേടിയോടെ ചുറ്റും നോക്കി.. അവന്റെ തൊട്ട് മുന്നിൽ ഉണ്ടായിട്ടും അവനെന്നെ കാണാൻ സാധിച്ചില്ല

'ഞാൻ ഇവിടെ ഉണ്ടെടാ..'

പിന്നിൽ നിന്ന് ഞാൻ അവന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു

'അയ്യോ.. പ്രേതം....'

പിന്നിൽ നിന്ന് ഒരു അദൃശ്യ കരം തന്റെ പിടലിക്ക് അടുത്ത് വന്നു തൊട്ടപ്പോ ഒരു തരം രോമാഞ്ചം സുനിയിലൂടെ കടന്നു പോയി. അത് പിന്നീട് ഭീതിയിലുള്ള ഒരു നിലവിളി ആയി.. ഞാൻ പ്രേതം ആണെന്ന് ധരിച്ചു സുനി അലറി വിളിച്ചു ഓടി രക്ഷപെടാൻ ശ്രമിച്ചു.

'എടാ.. ഓടല്ലെടാ.. പ്രേതം അല്ല. ഞാൻ ബാലുവാ..'

മോതിരം ഊരി പൂർവ്വസ്തിഥിതിയിൽ ആയി ഞാൻ അവനെ വട്ടം പിടിച്ചു.. സുനി പിന്നേയും കുതറി. പക്ഷെ അവനെ ഓടി പോകാതെ ഞാൻ പിടിച്ചു വച്ചു.

'എടാ തൊലിയാർ മണിയാ.. ഞാൻ ചത്തിട്ടൊന്നും ഇല്ല. ജീവനുണ്ട്..'

ഞാൻ അവന്റെ മുന്നിൽ നിന്ന് പറഞ്ഞു. അവന്റെ നെഞ്ചിടിപ്പ് ഇപ്പോളും നോർമൽ ആയിട്ടില്ല..

'ശരിക്ക് ജീവനുണ്ടോ..?

അവൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു

'ഉണ്ട്.. നീ ആദ്യം കുറച്ചു വെള്ളം കുടിക്ക്..'

അവന്റെ അണപ്പ് കണ്ടു ഞാൻ ഒരു ഗ്ലാസ്സ് വെള്ളം എടുത്തു അവന്റെ കയ്യിൽ കൊടുത്തു. ഗ്ലാസ്സ് വാങ്ങി വെള്ളം കുടിച്ചു കഴിഞ്ഞു അവൻ ജീവിതത്തിൽ ആദ്യമായ് കാണുന്ന പോലെ

💬 Comments

View all comments