0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 284.1K

എന്നെ നോക്കി.. പിന്നെ എന്തോ സംശയത്തിൽ എന്റെ വയറിൽ ഒന്ന് തള്ളി

'ജീവനുണ്ടോ എന്ന് നോക്കിയത് ആണോ..?

ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു

'ഹ്മ്മ്..'

അവൻ മൂളി

'ഇപ്പൊ വിശ്വാസം വന്നോ..?

ഞാൻ ചോദിച്ചു

അതിനവൻ മറുപടി ഒന്നും തന്നില്ല. പകരം കൈ കൊണ്ട് എന്റെ വയറ്റിൽ ആഞ്ഞൊരു കുത്ത് തന്നു.. വേദന എടുത്തു ഞാൻ വയറ്റിൽ കൂട്ടി പിടിച്ചു

'നിനക്ക് പ്രാന്ത് ആയോ മൈരേ...?

ഞാൻ ദേഷ്യത്തോടെ അവനോട് ചോദിച്ചു

'ഇപ്പൊ വിശ്വാസം ആയി..'

അവൻ പറഞ്ഞു

'പക്ഷെ.. നീ. എങ്ങനെ മാഞ്ഞു പോയി..?

അവൻ ചോദിച്ചു

'ദേ ഇത് കാരണം..'

ഞാൻ മോതിരം അവന്റെ നേരെ കാണിച്ചു കൊണ്ട് പറഞ്ഞു

'ഇത്.. പെരിയവരുടെ മോതിരം അല്ലേ.. ഇത് നീ കളഞ്ഞില്ലേ..?

അവൻ ചോദിച്ചു

'കളയുന്നതിന് മുമ്പാണ് ഇതിന്റെ പവർ എനിക്ക് പിടി കിട്ടിയത്..'

ഞാൻ പറഞ്ഞു

'പവർ എന്ന് വച്ചാൽ..?

അവൻ ചോദിച്ചു

'ഇത്തവണ പേടിച്ചു ബഹളം വയ്ക്കരുത്. ഇതിന് കുറച്ചു മാജിക് പവർ ഉണ്ട്.. ശ്രദ്ധിച്ചു നോക്കിക്കോ..'

ഇത്തവണ അവനെ പേടിപ്പിക്കാതെ ഞാൻ മോതിരം കയ്യിലിട്ട്. ഞാൻ അപ്രത്യക്ഷമായ ഉടനെ ഭയത്തിന് പകരം അവന്റെ കണ്ണിൽ അത്ഭുതം നിറയുന്നത് ഞാൻ കണ്ടു

'നീ ഇവിടെ ഉണ്ടോ..?

സുനി ചോദിച്ചു

'ദേ ഇവിടെ..'

ഞാൻ കൈ നീട്ടി അവനെ തൊട്ടു. തൊട്ട് മുന്നിൽ അശരീരിയായ് നിന്ന എന്റെ കയ്യിൽ സുനി പിടിച്ചു. ഒരു സ്വപ്നം പോലെയാണ് സുനിക്ക് ഇത് ഫീൽ ചെയ്തത്. കണ്ണിന് കാണാൻ പറ്റാത്ത ഒന്നിൽ സ്പർശിക്കുന്നത് ഒരിക്കലും വിവരിച്ചു തരാൻ പറ്റാത്ത

💬 Comments

View all comments