Chapter Title : ടോക്സിക് 2 [സാത്യകി]
ഒരു അനുഭവം തന്നെ ആണ്..
'ഇപ്പൊ വിശ്വാസം ആയോ...?
മോതിരം ഊരി ഞാൻ പഴയ അവസ്‌ഥയിൽ വന്നു
'ഇത്.. ഇത് എങ്ങനെ ..?
അവന് ഇപ്പോളും വിശ്വസിക്കാൻ പറ്റിയില്ല
'എങ്ങനെ എന്നൊന്നും എനിക്ക് അറിയില്ല. അറിയാതെ കയ്യിലിട്ടപ്പോ ആണ് എനിക്കിത് മനസ്സിലായെ..'
ഞാൻ പറഞ്ഞെ
'അപ്പോൾ സനൂപേട്ടൻ ഇവന്മാരെ പറ്റി പറഞ്ഞ ആഭിചാരം ഒക്കെ ഉള്ളത് തന്നെ അല്ലേ..?
സുനി കുറച്ചു അസ്വസ്‌ഥനായി ചോദിച്ചു
'ഉള്ളത് തന്നെ.. പെരിയവരെ കൊന്നവൻ ആരായാലും അവന് വേണ്ടത് ഈ മോതിരം ആയിരുന്നു. ഇതിന്റെ ശക്തി ആയിരുന്നു..'
ഞാൻ പറഞ്ഞു
'ഇത് ഇട്ടാൽ ഞാനും അദൃശ്യൻ ആകുമോ..?
സുനി ജിജ്ഞാസയോടെ ചോദിച്ചു
'എനിക്ക് ഉറപ്പില്ല. എനിക്ക് ആകാൻ പറ്റുമെങ്കിൽ നിനക്കും ആകാം.. ഇട്ട് നോക്ക്..'
ഞാൻ മോതിരം അവന് കൊടുത്തു. സുനി അത് വിരലിലേക്ക് കയറ്റി
'ആ വിരലിൽ ആണോടാ മോതിരം ഇടുന്നത്.. മറ്റേ വിരലിൽ..'
സുനിയെ ഞാൻ തിരുത്തി. മോതിരവിരലിൽ അവൻ ചോരക്കല്ല് മോതിരം മെല്ലെ കയറ്റി..
അവന്റെ വിരലിൽ മോതിരം കയറിയതും അവനെ എനിക്ക് കാണാൻ പറ്റാതെ ആയി. ആ അനുഭവം എനിക്ക് പുതിയത് ആയിരുന്നു.
'മോനെ ബാലു.. നിനക്ക് എന്നെ കാണാൻ പറ്റുന്നുണ്ടോ..?
സുനി എന്നോട് ചോദിച്ചു
' ഇല്ലടാ.. നീ invisible ആണ്..'
ഞാൻ പറഞ്ഞു
'യൂറേക്കാ...'
സുനി ആഹ്ലാദത്തിൽ ഉറക്കെ കൂവി
'ടാ പതിയെ..'
ഞാൻ അവനോട് അടങ്ങാൻ പറഞ്ഞു. പക്ഷെ ഇത് അനുഭവിച്ചറിഞ്ഞ ആർക്കും അത്ര എളുപ്പം ഒന്നും ആ excitement അടക്കാൻ പറ്റില്ല
'എന്റെ ഷർട്ടും പാന്റും ചെരുപ്പും അടക്കമെങ്ങനെ ഇല്ലാണ്ട്
💬 Comments
View all comments