0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 284.1K

ആയി..?

സുനി എനിക്ക് എല്ലാം അറിയാമെന്ന മട്ടിൽ എന്നോട് ചോദിച്ചു

'അത് എനിക്ക് എങ്ങനെ അറിയാമെടാ.. എങ്ങനെയോ സംഭവിക്കുന്നു..'

ഞാൻ പറഞ്ഞു

'ഇത് ശരിക്ക് ഒരു മെഡിക്കൽ മിറാക്കിൾ തന്നെ..'

അവൻ വായിൽ വന്ന ഒരു ടേം എടുത്തങ്ങു കാച്ചി...

'മെഡിക്കൽ മിറക്കിളോ..? നീ അത് ഊരിയെ.. ഒരു കാര്യം നോക്കാനാണ്..'

ഞാൻ പറഞ്ഞു

അവൻ മോതിരം ഊരി എന്റെ കയ്യിൽ തന്നു. ഞാൻ അവനെ തൊട്ട് കൊണ്ട് മോതിരം എന്റെ വിരലിൽ ഇട്ടു..

'നീ മാഞ്ഞു പോയില്ലല്ലോ..?

മോതിരം ഇട്ടിട്ടും invisible ആകാത്ത എന്നെ അത്ഭുതത്തോടെ നോക്കി സുനി പറഞ്ഞു. പക്ഷെ എന്റെ പരീക്ഷണം മറ്റൊന്നായിരുന്നു.

'നീ ആ മിററിലേക്ക് നോക്ക്..'

ഞാൻ അവനോട് പറഞ്ഞു.

സുനി കണ്ണാടിയിലേക്ക് നോക്കി. അതിൽ പക്ഷെ ഞങ്ങൾ രണ്ട് പേരുമില്ല. ശൂന്യം. ഞങ്ങൾ രണ്ടും അദൃശ്യർ...

'നമ്മൾ രണ്ട് പേരും മാഞ്ഞു പോയി...?

സുനി പറഞ്ഞു

'യെസ്. കാരണം ഞാൻ ഇത് ഇട്ടപ്പോൾ ഞാൻ നിന്നേ തോട്ടൊണ്ട് നിന്നു..'

ഞാൻ പറഞ്ഞു

'പക്ഷെ എനിക്ക് നിന്നേ കാണാമല്ലോ..'

സുനി പറഞ്ഞു

'നമ്മൾ രണ്ട് പേരും ഇപ്പൊ invisible പവറിൽ അല്ലേ. അപ്പോൾ രണ്ട് പേർക്കും പരസ്പരം കാണാൻ പറ്റും..'

ഞാൻ എനിക്ക് മനസിലായത് അവനോട് പറഞ്ഞു

'ഇത്.. ഇത് ശരിക്ക് കൊള്ളാമല്ലോ..'

അവൻ പറഞ്ഞു

'ഇനിയും ഉണ്ട്..'

മോതിരം ഊരി ഞങ്ങൾ പഴയത് പോലെയായി. ഞാൻ അടുത്ത പരീക്ഷണത്തിന് തയ്യാറായി.

ആളുകൾ invisible ആകുന്നതു പോലെ അവർ തൊടുന്ന സാധനങ്ങൾ invisible ആകുമെന്ന് സുനിയെ കാണിച്ചു കൊടുക്കാൻ ഞാൻ

💬 Comments

View all comments