Chapter Title : ടോക്സിക് 2 [സാത്യകി]
റെഡി ആയി.. അതിന് എന്തെങ്കിലും സാധനം തപ്പിയപ്പോ ആണ് ഭിത്തിയിലെ തട്ടിൽ ഈശോയുടെയും കൃഷ്ണന്റെയും ഫോട്ടോക്ക് സമീപം ഇരിക്കുന്ന കുരിശ് ഞാൻ കണ്ടത്. ഞാൻ അത് കയ്യിലെടുത്തു
'ഇനി നോക്കിക്കോ..'
അവനോട് അത് പറഞ്ഞിട്ട് ഞാൻ മോതിരം കയ്യിലിട്ട്..
ഞാൻ വിചാരിച്ചത് പോലെ ഞാനും കയ്യിലിരുന്ന കുരിശും അപ്രത്യക്ഷമായി. പക്ഷെ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം കൂടെ അവിടെ സംഭവിച്ചു.. താങ്ങാൻ പറ്റാത്ത വേദന. അതിന്റെ കയ്യിൽ കൂടി തുളച്ചു കയറി. എന്റെ കൈ വിരലുകൾ വലിച്ചു കീറുന്നത് പോലെ എനിക്ക് തോന്നി..
'ആഹ്..'
വേദനയിൽ എന്റെ കയ്യിൽ നിന്ന് കുരിശ് താഴെ വീണ്. പെട്ടന്ന് തന്നെ ഞാൻ മോതിരം വലിച്ചൂരി..
'എന്താടാ എന്ത് പറ്റി..?
സുനി എന്റെ അടുത്തേക്ക് വന്നു ചോദിച്ചു
'കയ്യിൽ.. പെട്ടന്ന് എന്തോ വലിയ വേദന..'
ഞാൻ പറഞ്ഞു
'നീ എന്താ കാണിക്കാൻ പോയത്..?
സുനി എന്നോട് ചോദിച്ചു
'നമ്മൾ മോതിരം ഇടുമ്പോൾ എന്ത് സാധനം ആയിട്ട് ടച്ചിൽ ഉണ്ടേൽ അതും ഇൻവിസിബിൾ ആകും..'
ഞാൻ പറഞ്ഞു
'ഇത് ഇൻവിസിബിൾ ആയിരുന്നു..'
സുനി കുരിശ് കയ്യിലെടുത്തു പറഞ്ഞു.
'ഞാൻ ഒന്ന് ട്രൈ ചെയ്യട്ടെ..'
അതും പറഞ്ഞു അവൻ മോതിരം കയ്യിലേക്ക് ഇട്ടു
'അമ്മച്ചി...'
തൊട്ട് മുന്നിലെ ശൂന്യതയിൽ നിന്നൊരു അലർച്ചയാണ് ഞാൻ പിന്നെ കേട്ടത്.. രണ്ട് സെക്കന്റ് കഴിഞ്ഞു സുനി മോതിരം ഊരി കൈ തിരുമ്മി നിൽക്കുന്നതും കുരിശ് താഴെ കിടക്കുന്നതും ഞാൻ കണ്ടു
'എന്ത് പറ്റിയെടാ...?
ഞാൻ ചോദിച്ചു
'കയ്യിൽ ഷോക്ക് അടിച്ചത് പോലെ...'
അവൻ കൈ കുടഞ്ഞു കൊണ്ട്
💬 Comments
View all comments