0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 284.1K

പറഞ്ഞു. എനിക്കും ഏകദേശം അതേ പോലെ തന്നെ ആണ് തോന്നിയത്. പൊള്ളിയ കയ്യിൽ ഷോക്ക് അടിച്ചു ആരോ വലിച്ചു കീറുന്നത് പോലെ..

എന്റെ മനസ്സിൽ ചില സംശയങ്ങൾ രൂപപ്പെടാൻ തുടങ്ങി

ഞാൻ മോതിരം വാങ്ങി മേശയിൽ ഇരുന്ന വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ ഗ്ലാസ്സ് കയ്യിലെടുത്തു.. മുമ്പത്തെ വേദന എന്റെ ഉള്ളിൽ നല്ലത് പോലെ ഒരു പേടി ഉണ്ടാക്കി എങ്കിലും ഞാൻ വീണ്ടും ഒരു പരീക്ഷണത്തിന് കൂടി മുതിർന്നു.. ഒരുപാട് പരാജയങ്ങളിലൂടെ ആണല്ലോ എഡിസൺ ബൾബ് കണ്ടു പിടിച്ചത്.. എഡിസൺ പക്ഷെ ഈ ലെവൽ വോൾടേജിൽ ഷോക്ക് അടിച്ചിട്ടുണ്ടാവില്ല....

'ഇപ്പൊ ഗ്ലാസ്സ് കാണാമോ..?

മോതിരം കയ്യിലിട്ട് ഗ്ലാസ്സ് അവന് നേരെ ചൂണ്ടി ഞാൻ ചോദിച്ചു

'ഇവിടെ ആകെ ഒരു മേശ മാത്രം കാണാം..'

അവൻ പറഞ്ഞു

ഞാൻ മോതിരം ഊരി കയ്യിൽ മുറുകെ പിടിച്ചു. എന്തോ ഒരു മോശം ഫീലിംഗ്സ് എന്നിലൂടെ കടന്നു പോയി. അത് കൂടുതൽ ശക്തമായി കൊണ്ടിരുന്നു.. താഴെ കിടന്ന കുരിശ് എടുത്തു ഞാൻ ഭിത്തിയിലെ തട്ടിൽ എടുത്തു വച്ചു. അപ്പോളാണ് ആ കാഴ്ച ഞാൻ കണ്ടത്.. എന്റെ ഉള്ളിലെ ഭയം കൂടുതൽ ശക്തമായി.. അല്ല ആ ഭയം സത്യമായി..

ആ തട്ടിൽ വച്ച രണ്ട് ദേവ ചിത്രങ്ങളുടെയും മുഖം വികൃതമായത് പോലെ. തീയുടെ അടുത്ത് ഫോട്ടോ വച്ചാൽ അത് ചെറുതായ് ഉരുകി ഭംഗി പോകില്ലേ. ഏകദേശം അത് പോലെ ഉണ്ട് കാണാൻ. പക്ഷെ ഇന്നലെ വരെ ഇതിന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എനിക്ക് അതോർത്തപ്പോ എന്തോ പോലെ ആയി

'നീ ഇത് നോക്കിക്കേ..'

💬 Comments

View all comments