0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 284.1K

ഞാൻ അവനെ അത് കാണിച്ചു

'കൃഷ്ണനും ക്രിസ്തുവിനും ഇതെന്ത് പറ്റി..?

അവനു കാര്യത്തിന്റെ സീരിയസ്നെസ്സ് മനസിലായില്ല

'എന്ത് പറ്റി എന്നെനിക്ക് അറിയില്ല, പക്ഷെ ഇതിന് നമ്മൾ ഇപ്പൊ ചെയ്യുന്നതായി എന്തോ ബന്ധമുണ്ട്..'

ഞാൻ പറഞ്ഞു

'എന്ത് ബന്ധം. ഫോട്ടോ പഴയത് ആകുമ്പോൾ കേട് വരും. അതും ഈ മോതിരവും ആയി എന്ത് ബന്ധം..'

അവൻ ചോദിച്ചു

'ഫോട്ടോ കേട് ആകുന്നതു സാധാരണം. പക്ഷെ രണ്ട് ഫോട്ടോ ഒരുമിച്ച് കേടാകുന്നത്..?

ഞാൻ അവനോട് തിരിച്ചു ചോദിച്ചു

'ഇത് കണ്ടിട്ട് ചൂടായി പോയത് ആണെന്ന് തോന്നുന്നു. വിളക്ക് കത്തിച്ചപ്പോ പറ്റിയ കുഴപ്പം ആയിരിക്കും..'

അവൻ പറഞ്ഞു

'അതിന് നീ ഇന്ന് വിളക്ക് കത്തിച്ചോ..? ഇന്നലെ കത്തിച്ചോ..?

ഞാൻ അവനോട് ചോദിച്ചു.

കൃഷ്ണന്റെ ഫോട്ടോ ഇവിടെ ഉണ്ടെങ്കിലും അതിൽ തൊഴാനോ വിളക്ക് തെളിയിക്കാനോ ഒന്നും ഞാൻ മിനക്കേടാറില്ല. എനിക്കൂടെ ചേർത്ത് സുനിയാണ് രണ്ട് ദൈവങ്ങൾക്കും കൂടി തിരി തെളിയിക്കുന്നത്. എന്റെ അമ്മ നിത്യവും പൂജിച്ച് കൊണ്ടിരുന്ന ചിത്രം എന്നതിലുപരി ഭക്തി ഒന്നും എനിക്ക് അതിനോട് ഇല്ല. അത് കൊണ്ട് മാത്രമാണ് ഞാൻ ഇത് കളയാതെ എന്റെ ഒപ്പം കൊണ്ട് കൊണ്ട് പോന്നത്

'നീ എന്താ പറയാൻ ഉദ്ദേശിക്കുന്നത്..?

സുനി എന്നോട് ചോദിച്ചു

'ഇത്രയും ആയിട്ടും നിനക്ക് മനസ്സിലായില്ലേ..? ദൈവങ്ങളുടെ പടം വികൃതമായി. കുരിശിൽ തൊടാൻ പോലും കഴിയുന്നില്ല...?

ഞാൻ അവനോട് ചോദിച്ചു.

'അതെനിക്ക് മനസിലായി. നീ എന്താണ് ഇതിന് കാരണം ആയി പറയാൻ ഉദ്ദേശിക്കുന്നത്...?

അവൻ ചോദിച്ചു

'What we do is against the Gods. നമ്മൾ ഈ ചെയ്യുന്നത്

💬 Comments

View all comments