Chapter Title : ടോക്സിക് 2 [സാത്യകി]
പറയാൻ ഒന്നും ഇല്ലാതെ, ഓൺലൈൻ മീഡിയക്ക് മുന്നിൽ വെറുതെ ഒരു സീൻ ക്രീയേറ്റ് ചെയ്യണ്ട എന്ന് കരുതി രോഷം അടക്കി താര പുറത്തേക്ക് ഇറങ്ങി.. മീഡിയ അവൾക്ക് ചുറ്റും വളയുന്നത് ഞങ്ങൾ ചിരിയോടെ കണ്ടു
മുടി മുറിച്ചു കൂടുതൽ സുന്ദരി ആയ സൂപ്പർ നായിക താര കുര്യൻ എന്ന ക്യാപ്ഷൻ ക്ലിക്ക് ബൈറ്റ് വച്ചു വരാൻ പോകുന്ന നൂറ് കണക്കിന് വീഡിയോകൾ ഓർത്ത് ഞാൻ ഉള്ളിൽ പൊട്ടിച്ചിരിച്ചു.
ഇവളോട് പ്രതികാരം ചെയ്യാൻ ദൈവം ആണ് എനിക്കീ അവസരം തന്നതെന്ന് ഞാൻ മുമ്പ് കരുതിയിരുന്നു. പക്ഷെ അത് ദൈവത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് ഇപ്പോൾ എനിക്ക് മനസിലായി.
കൈ വന്ന അത്ഭുത മോതിരം ഒരു കേവല പ്രതികാരത്തിന്റെ അടയാളം ആയാണ് ഞാൻ കണ്ടത്. പക്ഷെ അതിന് വേണ്ടി കൊല്ലാനും ചാകാനും തയ്യാറായ ആളുകൾ എനിക്ക് ചുറ്റുമുണ്ടെന്ന് ഞാൻ അപ്പോൾ ഓർത്തില്ല.. ആ മോതിരത്തിന്റെ യഥാർത്ഥ അവകാശികൾ..
അലക്സാണ്ടർ ചമ്പാരന്റെ മരണത്തെക്കാൾ ചമ്പാരൻ കുടുംബത്തെ ഉലച്ചത് അവരുടെ കുടുംബ സ്വത്തായ ചോരക്കല്ല് മോതിരം നഷ്ടം ആയതാണ്.. ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ആ മോതിരത്തെ പറ്റി ഒന്നും തന്നെ അവർക്ക് കണ്ടു പിടിക്കാൻ ആയില്ല.
അലക്സാണ്ടർ ചമ്പാരന്റെ മക്കളും മരുമക്കളും ഒരു രഹസ്യ ആരാധന കേന്ദ്രത്തിൽ എത്തി ചേർന്നിരിക്കുക ആണ്. മോതിരത്തെ പറ്റി അവർ വളരെ രഹസ്യമായേ സംസാരിക്കാറുള്ളു.
'പോലീസിന്റെ ഭാഗത്ത് നിന്ന് ഉപയോഗം ഉള്ള യാതൊന്നും കിട്ടിയില്ലേ...?
മരിച്ച പെരിയവരുടെ രണ്ടാമത്തെ മകനായ ടോമി ചോദിച്ചു
'ഒരു തുമ്പും ഇല്ല. കൊലയാളി എങ്ങോട്ട് മാഞ്ഞു പോയെന്ന് അവർക്ക് ഒരു പിടിയും കിട്ടിയില്ല..'
💬 Comments
View all comments