0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 284.1K

മിനിസ്റ്റർ അഗസ്റ്റിൻ ആണ് മറുപടി പറഞ്ഞത്. പെരിയവർ ആയി ഏറ്റവും അടുത്ത ബന്ധം ഉണ്ടായിരുന്നത് അഗസ്റ്റിനാണ്. സ്വന്തം മക്കളെക്കാൾ പെരിയവർക്ക് വിശ്വാസവും അഗസ്റ്റിനെ ആയിരുന്നു. അത് കൊണ്ടാണ് തന്റെ മകളെ പെരിയവർ അയാൾക്ക് തന്നെ വിവാഹം ചെയ്ത് കൊടുത്തത്.

'മോതിരം കയ്യിലുണ്ടെൽ എങ്ങോട്ടാണ് മാഞ്ഞു പോകാൻ പറ്റാത്തത്..'

സാം ചമ്പാരൻ അടക്കം പറഞ്ഞു. പെരിയവരുടെ മൂത്ത പുത്രൻ. ചോരക്കല്ല് മോതിരത്തിന്റെ യഥാർത്ഥ അവകാശി. പെരിയവർ മരിച്ചു കഴിഞ്ഞാൽ മുറ പ്രകാരം അത് സാമൂവലിനാണ് കിട്ടേണ്ടിയിരുന്നത്. അതാണ് മാറ്റാരോ തട്ടിയെടുത്തത്. അതിൽ സാം ചമ്പാരൻ അതീവ ക്രുദ്ധനുമാണ്.

'ആ പ്രൊഡക്ഷൻ ടീമിലെ പിള്ളേരെ പിടിച്ചു കുടഞ്ഞാൽ എന്തെങ്കിലും കിട്ടുമോ...?

അഗസ്റ്റിന്റെ ഭാര്യ, പെരിയവരുടെ ഏക പുത്രി ആയ ലിന ചമ്പാരൻ ചോദിച്ചു. അവർ ചോദിച്ചത് ബാലുവിനെയും സുനിയെയും പറ്റിയാണ്

'അവന്മാർക്ക് ഇതിനെ പറ്റി ഒരറിവും ഇല്ല.. പിന്നെ ചുമ്മാ തല്ലി ചതയ്ക്കാൻ ഒന്നും പറ്റില്ല. കൊലപാതകം ആണെന്ന് ആരും അറിയരുത് എന്നുണ്ടല്ലോ..'

ഡിസിപി ജോൺസൺ ആണ് അതിന് മറുപടി കൊടുത്തത്. സാം ചമ്പാരന്റെ മകളായ റിബയുടെ ഭർത്താവ് ആണ് ജോൺസൺ.

'അവരുടെ റൂമിൽ വൈർ വരെ വച്ചിരുന്നു. അവന്മാർക്ക് ഒന്നും അറിയില്ല..'

സാം പറഞ്ഞു

മോതിരത്തെ കുറിച്ചുള്ള ചർച്ചകൾ എങ്ങും എത്താതെ ആയി.. ആർക്കും അതെങ്ങോട്ട് പോയെന്ന് അറിയില്ല. ഏത് ശത്രു ആണ് പെരിയവരെ വക വരുത്തിയത് എന്നറിയില്ല. മോതിരം തങ്ങളുടെ പക്കൽ ഇല്ലാത്തത് എല്ലാവരും അറിഞ്ഞു തുടങ്ങിയോ എന്ന സംശയം. ആകെ മൊത്തത്തിൽ എല്ലാവരും വലിയ പ്രതിസന്ധിയിൽ ആണ് പെട്ടിരിക്കുന്നത്. അവരുടെ ചർച്ചകൾക്ക് വിരാമം ഇട്ടു കൊണ്ടാണ്

💬 Comments

View all comments