0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 284.1K

കനീഷി അവിടേക്ക് വന്നത്..

കനീഷി കബന്ധ മൂർത്തിയുടെ ഉപാസകൻ ആണ്. മഹിഷിയുടെ തലയുള്ള, ക്ഷുദ്രവൃത്തികളുടെ മൂർത്തിയാണ് കബന്ധൻ. ആ മൂർത്തിയുടെ അനുഗ്രഹം ആണ് ചോരക്കല്ല് മോതിരം. അത് അണിയുന്ന ആളെ കബന്ധ മൂർത്തി സേവിക്കും. അയാളുടെ ഇംഗിതങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കും.. അലക്സാണ്ടർ ചമ്പാരനെ ആണ് കബന്ധൻ പതിറ്റാണ്ടുകൾ ആയി സേവിച്ചിരുന്നത്. ആ മോതിരം നഷ്ടപ്പെട്ടു കഴിഞ്ഞു മറ്റാരെയോ.. അത് കണ്ടെത്താൻ ആണ് ചമ്പാരൻ കുടുംബം കനീഷിയെ കാണാൻ എത്തിയത്.

അറുപതിന് മേലേ പ്രായം ഉണ്ട്.. തടിച്ചു പൊക്കം കുറഞ്ഞു ഉരുണ്ട ശരീരം. ദേഹം ആസകലം മുറിവുകൾ.. അത് ഉപാസനയുടെ ഭാഗം ആണ്. മുണ്ഡനം ചെയ്ത തല.. കനീഷി കാഴ്ച്ചയിൽ ഒരു വിചിത്ര രൂപി തന്നെ ആണ്. കനീഷി കബന്ധ മൂർത്തീയേ ഉപാസിക്കുന്നു, കബന്ധൻ മോതിരത്തിന്റെ ഉടമയെ സേവിക്കുന്നു, മോതിരത്തിന്റെ ഉടമ കനീഷിയുടെ സേവകൻ.. ഇതൊരു വൃത്തം പോലെയാണ്.. ആ പൈശാചികമായ വൃത്തം ആണ് ഇപ്പൊ തകർന്നിരിക്കുന്നത്. മോതിരത്തിന്റെ ഉടമ കനീഷിയെ തേടി വന്നില്ല..

'നിങ്ങളുടെ പോലീസും പട്ടാളവും ഒക്കെ തോറ്റു അല്ലേ..?

എല്ലാ വഴിയും അടഞ്ഞാണ് ഇവരുടെ വരവെന്ന് കനീഷി മനസിലാക്കിയിരുന്നു.. അത് കൊണ്ടാണ് ഒരു കളിയാക്കൽ എന്നോണം അഗസ്റ്റിനെയും ജോൺസനെയും നോക്കി കനീഷി അത് ചോദിച്ചത്..

എല്ലാ സാധ്യതയും അടഞ്ഞാലും ഒരു സാധ്യത ഉണ്ട്. കബന്ധൻ കനീഷിയോട് ബന്ധപ്പെടാറുണ്ട്. സ്വരങ്ങൾ വഴി, നിമിത്തങ്ങൾ വഴി, തന്റെ ഉള്ളിൽ പ്രവേശിച്ചു ബാധ വഴി.. മോതിരവും കനീഷിയും തമ്മിലുള്ള വഴി അടഞ്ഞാലും കബന്ധൻ ആയി കനീഷിക്ക് ബന്ധപ്പെടാം.. ആ വഴി മോതിരം ഇപ്പൊ ഉപയോഗിക്കുന്ന ആളെ ചമ്പാരന്മാർക്ക് കണ്ടെത്താം

💬 Comments

View all comments