0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 284.1K

എന്നാണ് അവരുടെ പ്ലാൻ

'മോതിരം ഇപ്പോൾ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ..?

ലിന ചോദിച്ചു

'ഉണ്ട്.. അതിന്റെ ലക്ഷണങ്ങൾ എനിക്ക് കിട്ടുന്നുണ്ട്..'

കനീഷി പറഞ്ഞു.

'അതാരാണ് എന്ന് പറഞ്ഞോ..?

ജോൺസൺ ചോദിച്ചു

'അത് മൂർത്തി പറഞ്ഞു തരില്ല. മോതിരത്തിന്റെ ഉടമ എന്റെ മുന്നിൽ സ്വമേധയാ വന്നെങ്കിൽ മാത്രമേ ഈ ചക്രം പൂർണം ആകൂ. അത് വരെ എന്നെ അവനും അവനെ ഞാനും അറിയില്ല.. ഞങ്ങൾക്ക് ഇടയിൽ മൂർത്തി ഉണ്ടെന്ന് മാത്രം..'

കനീഷി പറഞ്ഞു

'ആരാണെന്ന് അറിഞ്ഞില്ലെങ്കിൽ ഞങ്ങൾ എല്ലാം തീർന്നു.. ഞാൻ ഇത് വരെ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. എന്റെ കയ്യിൽ മോതിരം ഇല്ലെന്ന് പുറത്ത് അറിഞ്ഞാൽ അത് മതി. ഒരു അവസരം നോക്കി ഇരിക്കുന്ന ഒരുപാട് എണ്ണമുണ്ട്.. അവരെല്ലാം ഒരുമിച്ച് വരും..'

സാം ചമ്പാരൻ പറഞ്ഞു

പെരിയവരുടെ മരണ ശേഷം സാമൂവൽ പുറത്തേക്ക് ഇറങ്ങാറില്ല. കാരണം മോതിരം സാമിന്റെ കയ്യിൽ ഇല്ലെങ്കിൽ അതിന് അർഥം ചമ്പാരൻമാരുടെ കൈവശം അവരുടെ ഏറ്റവും വലിയ ആയുധം ഇല്ലെന്നാണ്. അവരുടെ ശത്രുക്കളുടെ ശ്രദ്ധ ആകർഷിക്കാൻ അത് മതിയാകും.. അത് കൊണ്ട് സാം വീട്ടിൽ തന്നെ ആണ് എപ്പോളും..

'ഇനിയും താമസിച്ചാൽ എല്ലാം തീരും..'

അഗസ്റ്റിൻ പറഞ്ഞു

'നിങ്ങൾ ഇവിടെ മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്..'

തന്റെ മൊട്ടത്തല തടവി കനീഷി പറഞ്ഞു തുടങ്ങി

'ഇത് ചെയ്തവൻ ആരാണെങ്കിലും അത് നിങ്ങളോട് വളരെ അടുത്ത ആളാണ്..'

'അങ്ങനെ പറയാൻ കാരണം..? മോതിരത്തിന് അത്ഭുത സിദ്ദി ഉണ്ടെന്ന് നമ്മുടെ ശത്രുക്കൾക്ക് വരെ അറിയാം.. അതിനെ ആണ് അവർ ഭയക്കുന്നത്..'

സാം പറഞ്ഞു

'അവർ അതിനെ ഭയക്കുന്നു. പക്ഷെ

💬 Comments

View all comments