Chapter Title : ടോക്സിക് 2 [സാത്യകി]
അതിന്റെ ശക്തി എന്താണെന്നോ അതിന്റെ രീതികളോ നമ്മുടെ കുടുംബം വിട്ടു ആർക്കും അറിയില്ല..'
കനീഷി പറഞ്ഞു
'മോതിരം വേണമെന്ന് തോന്നുന്ന ആർക്കും ഇങ്ങനെ ഒരു attempt നടത്താമല്ലോ..?
സാമിന്റെ അതേ സംശയം ആയിരുന്നു ലിനയ്ക്കും.
'അങ്ങനെ ആണെങ്കിൽ എന്തിനാണ് കൈ വെട്ടി മോതിരം എടുക്കുന്നത്. വിഷം കൊടുത്തോ വേറെ ഏതെങ്കിലും വിധേനയോ നോക്കിയാൽ പോരായിരുന്നോ..?
അഗസ്റ്റിൻ അയാളുടെ പോയിന്റ് വ്യക്തമാക്കി
'അത് ആ ഏറ്റുമുട്ടലിൽ പറ്റിയത് ആയി കൂടെ..?
ലിന ചോദിച്ചു
'റിപ്പോർട്ട് പ്രകാരം ജീവൻ ഉള്ളപ്പോ തന്നെ കൈ വെട്ടി എടുത്തത് ആണ്.. ആദ്യം കൈക്ക് ആണ് വെട്ടിയത്. അത് വെട്ടി മാറ്റിയതിന് ശേഷം ആണ് പെരിയവരെ നെഞ്ചിൽ കുത്തിയത്..'
ജോൺസൺ പറഞ്ഞു
'അതായത് അപ്പൻ മരിക്കുന്നതിന് മുമ്പ് തന്നെ മോതിരം അപ്പനിൽ നിന്ന് വെട്ടി എടുത്തു മാറ്റിയിരുന്നു..'
ടോമി ശബ്ദം കടുപ്പിച്ചു പറഞ്ഞു
'എന്ത് കൊണ്ട് അങ്ങനെ ചെയ്തു....?
കനീഷി എല്ലാവരോടുമായി തന്റെ വാദം ശരിയാണെന്നു ഉറപ്പിക്കാൻ ആയി പറഞ്ഞു...
'കൊന്ന ആൾക്ക് അറിയാമായിരുന്നു മോതിരത്തോടെ ഇരിക്കുന്ന ആൾ കൊല്ലപ്പെട്ടാൽ മോതിരത്തിന്റെ ശക്തി ക്ഷയിക്കും.. ജീവൻ ഉള്ളപ്പോൾ തന്നെ മോതിരം കൈമാറണമെന്ന ആചാരം നമുക്കുള്ളിൽ മാത്രം അറിയുന്ന ഒന്നാണ്.. അത് കൊണ്ട് തന്നെ ഇത് ചെയ്തത് നമ്മളുമായ് അടുത്ത് നിൽക്കുന്ന ആരോ ആണ്..'
ആ സംസാരം എല്ലാവരിലും വല്ലാത്ത വീർപ്പുമുട്ടൽ ഉണ്ടാക്കി.. ഒരു ശത്രു ഉണ്ടെന്നതിനെക്കാൾ ഭീതി ഉണ്ടാക്കുന്നത് ആണ് അവൻ തങ്ങളിൽ ഒരാളാണെന്ന് അറിയുന്നത്..
'അതാരാണെന്ന് അറിയാൻ ഒരു മാർഗവും ഇല്ലേ..?
സാം ചോദിച്ചു
'അതാരാണെന്ന് മൂർത്തി പറഞ്ഞു തരില്ല. പക്ഷെ നമുക്ക്
💬 Comments
View all comments