Chapter Title : ടോക്സിക് 2 [സാത്യകി]
മനഃപൂർവം അല്ല. ഞാൻ ജസ്റ്റ് അവനെ തള്ളിയതെ ഉള്ളു..'
സുനി പറഞ്ഞു
'ആ സമയത്ത് എനിക്ക് എന്തോ ബാധ കേറിയ പോലെ ശക്തി ഉണ്ടായിരുന്നു. അവരുടെ കതക് ഒറ്റയിടിക്ക് പൊളിച്ചു, പുറത്ത് നിന്നോരെ ഒക്കെ തൂക്കി എറിഞ്ഞു..'
'അത് നേരാണ്.. റോക്കറ്റ് വിട്ടത് പോലെയാണ് നീ ഓടിയത്. ബൈക്കിൽ തന്നെ ഫുൾ സ്പീഡിൽ വന്നാണ് ഞാൻ പിന്നെ നിന്നേ ചേസ് ചെയ്തത്..'
ഞാൻ പറഞ്ഞു
'ആ സമയത്തു പേടിച്ചിട്ട് ആണ്..'
അവൻ പറഞ്ഞു
പക്ഷെ എന്റെ ചിന്ത മറ്റൊരു വഴിയിൽ പോയി. എന്തോ പവർ കിട്ടിയത് പോലെ താൻ പ്രവർത്തിച്ചു എന്നാണ് സുനി പറഞ്ഞത്. എന്റെ ഉള്ളിലെ സംശയം ഒന്ന് തീർക്കാൻ ഞാൻ തീരുമാനിച്ചു.. ഞാൻ മോതിരം എടുത്തു നടു വിരലിൽ അണിഞ്ഞു. മുമ്പ് സുനി ഇട്ടത് പോലെ
എന്തോ ഒരു മാറ്റം എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്. ചുറ്റുമുള്ള ഓരോ അനക്കവും ഓരോ ശബ്ദവും ഡോൾബി ആറ്റംസിൽ കേൾക്കുന്ന പോലെ എനിക്ക് ക്ലിയർ ആയി.. കാഴ്ച്ച കുറേ കൂടി ക്ലിയർ ആയത് പോലെ.. ഇന്ദ്രിയങ്ങൾ എല്ലാം ഇരട്ടി ശക്തിയിൽ പ്രവർത്തിക്കുന്നത് പോലെ എനിക്ക് തോന്നി
അതൊന്ന് തീർച്ചപ്പെടുത്തി എടുക്കാൻ ഞാൻ തീരുമാനിച്ചു. കട്ടിലിന് അടിയിൽ കിടന്ന ഡമ്പൽ ഞാൻ കയ്യിലെടുത്തു.. ഒരു ടോർച്ച് കയ്യിൽ എടുക്കുന്ന ലാഘവമെ എനിക്ക് അപ്പോൾ തോന്നിയുള്ളു. സുനിക്ക് ആ ശക്തി ലഭിച്ചത് പേടിച്ചിട്ട് അല്ല എന്ന് എനിക്ക് മനസിലായി.. എല്ലാം മോതിരത്തിന്റെ കളികൾ തന്നെ
'ടാ ഇത് കണ്ടോ..'
ഡമ്പിൽ തലക്ക് മുകളിൽ ഉയർത്തി പിടിച്ചു ഞാൻ അവനോട് പറഞ്ഞു
'മോതിരം
💬 Comments
View all comments