0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285K

മാറ്റി ഇട്ടത് കൊണ്ട് നിനക്ക് ഇൻവിസിബിൾ ആകാൻ പറ്റിയില്ല എന്നത് നേരാണ്. പക്ഷെ ഇത് നോക്ക്.. നിനക്ക് ആ സമയത്തു കിട്ടിയ പവർ എല്ലാം മോതിരം വഴി ആണ്. ഓടിയ സ്പീടും ആളുകളെ ഇടിച്ച പവറും എല്ലാം..'

ഞാൻ അവനോട് പറഞ്ഞു

'പോടാ. അതൊക്കെ എന്റെ ഉള്ളിലെ ശക്തി ആണ്.. ഞാൻ പൊടി തട്ടി എടുക്കാത്തത് കൊണ്ട് ചിതലരിച്ചു പോയതാണ്..'

താൻ ചെയ്തത് എല്ലാം തന്റെ കഴിവ് ആണെന്ന് വിശ്വസിക്കാൻ ആയിരുന്നു അവനിഷ്ടം

'നീ ദേ ഇത് നോക്ക്. എത്ര നേരമായി ഞാൻ ഈ ഡമ്പിൽ തലക്ക് മേലെ പിടിക്കുന്നു.. '

ഞാൻ അവനോട് പറഞ്ഞു

'അത് നീ ഇടക്ക് ഇടക്ക് ഡമ്പിൽ അടിക്കുന്ന കൊണ്ട് ആണ്..'

സുനി എന്നെ വിശ്വസിക്കാതെ പറഞ്ഞു

'അപ്പോൾ ദേ ഇതൊ..?

ഞാൻ ഡമ്പിൽ മുകളിലേക്ക് എറിഞ്ഞു.. എന്നിട്ട് ഒരു ബോൾ പിടിക്കുന്ന പോലെ നിസ്സാരം ആയി അത് പിടിച്ചു.

'ഈശ്വരാ.. സോറി.. സാത്താനെ..'

സുനി തിരുത്തി

'ഇതെന്ത് മറിമായം..'

'ഈ മോതിരത്തിന് invisible ആക്കാനുള്ള പവർ മാത്രമല്ല.. നമ്മളെ അമാനുഷികൻ ആക്കാനുള്ള പവറും ഉണ്ട്...'

ബാലു പറഞ്ഞു

മോതിരത്തിന്റെ മറ്റൊരു പവർ കൂടി അവർക്ക് മുന്നിൽ തുറന്നു കഴിഞ്ഞിരുന്നു..

"... X..."

അമാനുഷികത ; പത്തു മനുഷ്യന്റെ ബലവും, അതിനോട് കിട പിടിക്കുന്ന വേഗതയും.. മനുഷ്യന്റെ എല്ലാ ഇന്ദ്രിയങ്ങളും പൂർണമായി അവന് വശഗതമാകും.. ചെറിയൊരു ശബ്ദം പോലും വളരെ സ്പഷ്ടമായി കേൾക്കാൻ കഴിയും.. കണ്ണുകൾക്ക് കൂടുതൽ വ്യക്തത...

'പറക്കാൻ പറ്റുമോ...?

സുനി എന്നോട് ആകാംക്ഷയോടെ ചോദിച്ചു

അതിമാനുഷികതയേ പറ്റി ഞാൻ

💬 Comments

View all comments