Chapter Title : ടോക്സിക് 2 [സാത്യകി]
പറഞ്ഞപ്പോ അവന്റെ മനസ്സിൽ വന്നത് സൂപ്പർമാനാണ്..
'ഏയ്.. അതിനുള്ള വകുപ്പ് ഉണ്ടെന്ന് തോന്നുന്നില്ല..'
ഞാൻ പെരുവിരലിൽ കുത്തി ഒന്ന് പൊങ്ങി അതിന് ശ്രമിച്ചു കൊണ്ട് പറഞ്ഞു
ഭൂമിയുമായി ഇപ്പോളും ആകർഷണം ഉണ്ട്. ഗുരുത്വാകർശണത്തെ ഭേദിക്കാൻ മാത്രമുള്ള പവർ ഒന്നും എനിക്ക് ഫീൽ ചെയ്തില്ല
'ഇങ്ങ് താ ഞാൻ നോക്കട്ടെ..'
സുനി എന്റെ കയ്യിൽ നിന്ന് മോതിരം വാങ്ങി ഇട്ടു.. അതിന്റെ ശക്തി ഇപ്പൊ അവനും ശരിക്ക് അനുഭവിച്ചു അറിയുന്നുണ്ട്.. പക്ഷെ അപ്പോളും അവന്റെ മനസ്സ് പറക്കുന്നതിനെ കുറിച്ച് ആയിരുന്നു..
ആ ആഗ്രഹം കൊണ്ട് തന്നെ സുനി നിന്ന നിൽപ്പിൽ മേലേക്ക് ചാടാൻ തുടങ്ങി. നല്ല ഉയരത്തിൽ ചാടുന്നത് അല്ലാതെ പറക്കൽ നടക്കുന്നില്ല.. അവന്റെ ചാട്ടം കണ്ടിട്ട് പവർ പോയ ഹോംലാണ്ടർ പറക്കാൻ ശ്രമിച്ചത് എനിക്ക് ഓർമ വന്നു..
എന്റെ സംശയങ്ങളും കൗതുകവും ഈയൊരു കണ്ടു പിടിത്തം കൊണ്ട് കൂടുകയാണ് ചെയ്തത്.. സുനിയുടെ പറക്കൽ പരീക്ഷണം മൂഞ്ചിയ സ്‌ഥിതിക്ക് എന്റെ വഴി ഇനി നോക്കാം.. അവനോട് ചാട്ടം നിർത്താൻ പറഞ്ഞു ഞാൻ മോതിരം മേടിച്ചു
സുനി തന്ന മോതിരം കയ്യിൽ വച്ചു ഞാൻ അതിലേക്ക് ഒന്ന് നോക്കി
മോതിരവിരലിൽ ഇത് അണിഞ്ഞാൽ അദൃശ്യനാകും
നടു വിരലിൽ ഇത് ഇട്ടാൽ അമാനുഷികമായ ശക്തി കിട്ടും
രണ്ട് വിരലിനും വേറെ വേറെ ശക്തികൾ.. അപ്പോൾ ബാക്കി മൂന്ന് വിരലുകളിൽ ഇത് ഇട്ടാലോ...? അതിന് അർഥം മൂന്ന് വ്യത്യസ്തമായ ശക്തികൾ കൂടി ഈ മോതിരത്തിന് ഉണ്ടെന്നല്ലേ...?
എന്തോ, എന്റെ ആ ചിന്ത ശരിയാണ് എന്ന് എനിക്ക് തോന്നി.. അത് പരീക്ഷിക്കാൻ ആദ്യം ആ
💬 Comments
View all comments