Chapter Title : ടോക്സിക് 2 [സാത്യകി]
ശരിയാണ് എന്നെനിക്കും തോന്നി. പെരിയവരുടെ അറുത്തു മാറ്റിയ കൈ ഞങ്ങൾക്ക് കിട്ടയപ്പോളും മോതിരം നടു വിരലിൽ ആയിരുന്നു.. എപ്പോളും കരുത്തൻ ആയി തുടരാൻ അയാൾ അത് എല്ലായ്‌പോഴും തന്റെ നടു വിരലിൽ ധരിക്കുന്നത് ആവണം.. മോതിരം നടു വിരലിലേക്ക് ചേർത്ത് കൊണ്ട് ഞാൻ ചിന്തിച്ചു
കരുത്തനായ ഞാൻ എങ്ങനെ ഉണ്ടാകുമെന്ന് അറിയാനുള്ള കൗതുകം കൊണ്ട് ഞാൻ ഭിത്തിയിൽ ഇരുന്ന കണ്ണാടിക്ക് മുന്നിലേക്ക് നിന്നു.. പെട്ടന്ന് എന്റെ ശ്വാസം നിലച്ചത് പോലെയായി.. ഞാൻ മുന്നിൽ കണ്ട കാഴ്ച്ച ഇന്നോളം എന്നെ പേടിപ്പിച്ചിട്ടുള്ള ഒന്നായിരുന്നു
കണ്ണാടിയിൽ എന്റെ പ്രതിബിംബത്തിന് പകരം ഒരു പൈശാചിക രൂപം.. ആദ്യം ഒന്ന് ഭയന്നെങ്കിലും ധൈര്യം സംഭരിച്ചു ഞാൻ ഒന്ന് കൂടി കണ്ണാടിയിലേക്ക് നോക്കി..
ആ രൂപം ഞാൻ തന്നെ ആണ്.. പക്ഷെ എന്റെ തലയ്ക്കു പിന്നിൽ ആരോ ഉണ്ട്.. എന്നേക്കാൾ വലിയ തലയുള്ള ഒരു കറുത്ത രൂപം.. അതിന്റെ തല മാത്രം എന്റെ ശിരസ്സിന് പിന്നിൽ മറഞ്ഞു നിൽക്കുന്നു.. അതിന്റെ കണ്ണുകൾ എന്റെ തലയുടെ ഇരുവശം വഴി ചെറുതായ് കാണാം.. അതിന്റെ തലയിലെ കൊമ്പ് കണ്ണാടിയിൽ നോക്കുമ്പോ എന്റെ തലയിൽ മുളച്ചു വന്നതായേ തോന്നൂ..
മുഴുവൻ ധൈര്യവും സംഭരിച്ചു ഞാൻ ആ രൂപത്തെ നോക്കി. അതെന്നെ ഉപദ്രവിക്കുന്നില്ല എന്നെനിക്ക് മനസിലായി. പക്ഷേ എന്റെ ചുറ്റും ഏതോ ഒരു പൈശാചിക ശക്തി ഉണ്ടെന്നത് എന്നെ വല്ലാതെ പേടിപ്പിച്ചു. ഈ മോതിരത്തിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയ കഴിവുകൾ എല്ലാം സദാ സമയം ഈ മോതിരത്തിന്റെ ഒപ്പം ഉള്ള, അതണിഞ്ഞ ആളെ സേവിക്കുന്ന ഈ ദുർ മൂർത്തിയുടെ കളിയാണ്
💬 Comments
View all comments