Chapter Title : ടോക്സിക് 2 [സാത്യകി]
അഭിമാനം വിട്ടു കളിയില്ല..
ഒടുക്കം അവരുടെ മാനേജർ ന്റെ നമ്പർ എനിക്ക് രാഗിണി തന്നു. ബൈക്കിനു എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ അറിയിക്കണം എന്ന് പറഞ്ഞാണ് തന്നത്. സാധാരണ ഇത്തരം സാഹചര്യം ഉണ്ടായാൽ ഒരു സെലിബ്രിറ്റി നോർമൽ ആയി ചെയ്യുക സംഭവസ്‌ഥലത്തു നിന്നും സ്‌കൂട്ട് ആകാനാണ്. പക്ഷെ എനിക്ക് എന്തെങ്കിലും പറ്റിയോ എന്നറിയാൻ ആണ് അവർ വണ്ടി വിട്ടു പോകാതെ നിർത്തിയത്.. നല്ലൊരു മനസ്സുള്ള അവരോട് പൈസ വാങ്ങാൻ എനിക്ക് മനസ്സ് വന്നില്ല.. നാളെ നേരം വെളുക്കുമ്പോൾ എനിക്ക് തന്നെ ഞാൻ simp ആയി തോന്നാം. പക്ഷെ ഇപ്പോൾ ഇങ്ങനെ ചെയ്യാനാണ് എനിക്ക് തോന്നിയത്..
'തെലുങ്ക് അറിയാമല്ലോ നന്നായി..'
എന്റെ മുറി തെലുങ്കിനെ രാഗിണി ഒന്ന് അഭിനന്ദിച്ചു.
'നിങ്ങളുടെ സിനിമകൾ പത്തമ്പത് വട്ടം കണ്ടത് കൊണ്ടാണ്..'
ഞാൻ ഒരു തമാശ രീതിയിൽ പറഞ്ഞത് അവൾക്ക് ഇഷ്ടപ്പെട്ടു.. അവളുടെ മുഖത്ത് നല്ലൊരു ചിരി വിടർന്നു.. This guy is so funny. വല്ല റെഡ്ഢി കുടുംബത്തിലും ജനിച്ചത് ആയിരുന്നേൽ ഡേറ്റ് ചെയ്യാമായിരുന്നു എന്ന് രാഗിണി ഉള്ളിൽ കരുതിയിട്ട് ഉണ്ടാവണം.. ഞാൻ ഒരാവശ്യാവും ഇല്ലാത്ത മനക്കോട്ട കെട്ടി..
'ഓ.. മതി... മതി..'
എന്റെ തമാശ ആസ്വദിച്ചു രാഗിണി പറഞ്ഞു
'എന്തേലും ഉണ്ടേൽ ആ നമ്പറിൽ വിളിക്കണം.. ഞാൻ നാളെ കൊച്ചിയിൽ നിന്ന് പോകും..'
അവർ എന്നോട് പറഞ്ഞു.. എനിക്കൊരു shake ഹാൻഡും തന്നു പുഞ്ചിരിയോടെ രാഗിണി സമ്പത്ത് മടങ്ങി
കെട്ടി വച്ച മനക്കോട്ടകൾ തകർന്നിടിഞ്ഞു എങ്കിലും നാളെ പോകുന്നതിന് മുമ്പ് അവളെന്നെ വിളിക്കുന്നതായും ഞങ്ങൾ ഒരുമിച്ച് ഒരു കോഫി കുടിക്കുന്നതായും ഒക്കെയുള്ള
💬 Comments
View all comments