0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.3K

പുതിയ മനക്കോട്ട കെട്ടി ഞാൻ ബൈക്കും എടുത്തു ലോഡ്ജിലേക്ക് വിട്ടു..

രാഗിണിയേ ഡേറ്റ് ചെയ്തു, മലയാളം ഉപേക്ഷിച്ചു ഞാൻ ടോളിവുഡിലേക്ക് ചേക്കേറുന്നതായും ഞാൻ അവിടുത്തെ ഒരു സൂപ്പർ സ്റ്റാർ ഗാരുവായി മാറുന്നതുമൊക്കെ വരെ മനക്കോട്ട കെട്ടി വന്നപ്പോളേക്കും ലോഡ്ജ് എത്തി.. യാഥാർദ്ധ്യത്തിന്റെ പടികൾ ചവിട്ടി ഞാൻ ഞങ്ങളുടെ മുറി തുറന്നു അകത്തു കയറി. സുനി ഇല്ല.. അവൻ നാളെയെ വരൂ.. ഞാൻ കതകടച്ചു.. ഷർട്ട് ഊരി മാറ്റി മുണ്ട് എടുത്തു ഉടുത്തു ഞാൻ കട്ടിലിൽ വന്നു ഇരുന്നു..

കട്ടിലിൽ ഇരുന്നിട്ട് ഞാൻ എന്റെ കയ്യിലേക്ക് നോക്കി.. രാഗിണി വസന്ത് ഷേക്ക്‌ ഹാൻഡ് തന്ന കയ്യാണ്.. ഞാൻ എന്റെ ഉള്ളം കയ്യിലൊരു മുത്തം കൊടുത്തു.. അപ്പോളാണ് കയ്യിൽ മോതിരം കിടക്കുന്നത് ഞാൻ കണ്ടത്.. ഇങ്ങോട്ട് വന്നത് മോതിരം ഇട്ടോണ്ട് ആണ്. അപ്പോൾ രാഗിണി ഈ മോതിരം കണ്ടിട്ട് ഉണ്ടാകും. ഹേയ് അവിടെ കിടക്കുന്ന അവൾക്ക് ഈ മോതിരത്തെ കുറിച്ച് എന്തറിയാൻ..? എന്നാലും ഇനി സൂക്ഷിക്കണം.. ഞാൻ ഓർത്തു..

എന്തൊക്കെ ആണെങ്കിലും ബൈക്ക് മറിഞ്ഞപ്പോ പരിക്ക് കൂടാതെ രക്ഷപെട്ടത് ഈ മോതിരം കാരണം ആണ്.. ഞാൻ അത് നടു വിരലിൽ നിന്നൂരി എന്റെ കയ്യിൽ പിടിച്ചു.. നന്ദി.. ഏത് ചെകുത്താൻ ആയാലും ഇന്നെന്നെ ചെറിയൊരു അപകടത്തിൽ നിന്ന് രക്ഷിച്ചതിന്.. അപ്പോളേക്ക് ഉറക്കം എന്റെ തലയിലേക്ക് വല്ലാതെ ഇരച്ചു കയറിയിരുന്നു.. മോതിരം തിരിച്ചു വിരലിൽ തന്നെ ധരിച്ചു ഞാൻ കട്ടിലേക്ക് കണ്ണടച്ചു വീണു.. വീണ മാത്രയിൽ തന്നെ ക്ഷീണം കൊണ്ട് ഞാൻ ഉറങ്ങി പോയി..

ഉറങ്ങുന്നതിനു മുമ്പ് അവളെ കുറിച്ച് കൂടുതൽ

💬 Comments

View all comments