0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.3K

ചിന്തിച്ചത് കൊണ്ടാവണം എന്റെ സ്വപ്നങ്ങളിൽ രാഗിണി പതിവ് ഇല്ലതെ കടന്നു വന്നു. തൊട്ട് മുമ്പ് അവളുമായി നേരിട്ട് ഇടപഴകിയത് കൊണ്ട് കൂടിയും ആകണം സ്വപ്നങ്ങൾ ഒക്കെ വളരെ നാച്ചുറൽ ആയി എനിക്ക് ഫീൽ ചെയ്ത്.. അങ്ങനെ ഒരിക്കലും നടക്കാത്ത ആ സുന്ദര സ്വപ്നങ്ങളിൽ ഞാൻ മണിക്കൂറുകൾ നീന്തി തുടിച്ചു.. അതിൽ നിന്ന് മുങ്ങി തോർത്തി കേറി വരാൻ നല്ല സമയം എടുത്തു. നേരം വെളുത്തിട്ട് പോലും ഞാൻ എണീറ്റില്ല.. ആ സ്വപ്നങ്ങളുടെ സുഖാലസ്യത്തിൽ ഇങ്ങനെ സുഖിച്ചു ഞാൻ കിടന്നു.. എന്തോ ഒരു മാറ്റം എനിക്ക് ഉണ്ടായിരുന്നു.. ഉറക്കത്തിൽ ആണെങ്കിൽ കൂടി എനിക്കത് അനുഭവപ്പട്ടിരുന്നു..

ഉച്ചയോട് അടുക്കാറായപ്പോ ആണ് കതകിൽ ഒരു മുട്ട് കേട്ടത്. സുനിയാണ്.. അവൻ വന്നതാണ്.. എണീക്കാൻ വല്ലാതെ താമസിച്ചല്ലോ എന്നോർത്ത് കണ്ണ് തിരുമ്മി ഉറക്കച്ചടവോടെ ഞാൻ ചെന്നു കതക് തുറന്നു..

കതക് തുറന്ന പാടെ സുനി അന്തം വിട്ടു ഒരു തൊഴു കൈയ്യോടെ എന്നെ നോക്കുന്നത് ആണ് ഞാൻ കണ്ടത്..

'നമസ്തേ ജി...'

അവൻ കൈ കൂപ്പുകയോ സല്യൂട്ട് അടിക്കുകയോ അങ്ങനെ എന്തോ ചെയ്യുന്നു.. ആകെ മൊത്തത്തിൽ കിളി പോയത് പോലെയുണ്ട്..

'കോമാളി അകത്തോട്ടു കേറ്..'

ഞാൻ പറഞ്ഞു.. എന്റെ സൗണ്ടിനു എന്തോ മാറ്റം.. ഞാൻ ഒന്ന് ചുമച്ചു സൗണ്ട് ശരിയാക്കാൻ ശ്രമിച്ചു.. കണ്ണ് ഇപ്പോളും പാതി അടഞ്ഞാണ്.. നല്ലപോലെ ഉറങ്ങി എങ്കിൽ കൂടി പകുതിക്ക് വച്ചു ഉറങ്ങി എണീറ്റ പോലെ ഉണ്ടായിരുന്നു എനിക്ക് അപ്പോളും

'ബാലു.. ബാലു എവിടെ...?

സുനി അകത്തേക്ക് കയറി സ്വല്പം സ്വകാര്യം ആയ് ചോദിച്ചു

'കാലിന്റെ ഇടേൽ..'

ഞാൻ

💬 Comments

View all comments