0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.3K

അടിച്ചു സെറ്റ് ആക്കി വച്ച എന്റെ നെഞ്ചിന് പകരം അവിടെ തൂങ്ങി കിടക്കുന്ന രണ്ട് മുല..

'അള്ളോ...'

തിളക്കത്തിലെ മച്ചാൻ വർഗീസിനെ പോലെ ഞാൻ തലയിൽ കൈ വച്ചു മേലേയ്ക്ക് അലറി..

'ചേച്ചി സൗണ്ട് ഉണ്ടാക്കല്ലേ.. ആളുകൾ ഓടി കൂടും..'

സുനി പേടിയോടെ എന്നെ നോക്കി പറഞ്ഞു

'ചേച്ചിയോ..? ഇത് ഞാനാടാ പുല്ലേ.. ബാലു..'

ഞാൻ അവനോട് പറഞ്ഞു

'നിനക്ക് പക്ഷെ എങ്ങനെ..? നീ എങ്ങനെ..?

സുനി എന്നോട് ചോദിച്ചു

ഞാൻ നേരെ തിരിഞ്ഞു കണ്ണാടിയിലേക്ക് നോക്കി.. അവിടെ കണ്ട കാഴ്ച എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. കണ്ണാടിയിൽ എനിക്ക് പകരം ഒരു പെൺകുട്ടി.. അത് മറ്റാരും അല്ല.. രാഗിണി.. സിനിമ നടി രാഗിണി സമ്പത്ത്.. അവൾ എങ്ങനെ എന്റെ ദേഹത്ത്.. എന്റെ ബോഡി എവിടെ..? എനിക്ക് ആകെ തല ചുറ്റി..

'ശരിക്കും നിങ്ങൾ എങ്ങനെ ഇവിടെ എത്തി...?

സുനി എന്നോട് ചോദിച്ചു.. ഈ പെണ്ണിന്റെ രൂപത്തിൽ നിൽക്കുന്നത് ഞാൻ തന്നെ ആണെന്ന് അവന് വിശ്വാസം വന്നിട്ടില്ല..

അപ്പോൾ ആണ് പെട്ടന്ന് എന്റെ മനസ്സിൽ ആ ചിന്ത വന്നത്.. എന്തെങ്കിലും അത്ഭുതം ഞങ്ങളുടെ ലൈഫിൽ ഇനി ഉണ്ടായാൽ അതിന് ഒരൊറ്റ ഉത്തരമേ ഉള്ളു.. ചുവന്ന കല്ലുള്ള ഈ മോതിരം.. ഞാൻ എന്റെ കയ്യിലേക്ക് നോക്കി

അവിടെ ഞാൻ കണ്ടത് എന്റെ കയ്യല്ല.. രാഗിണിയുടെ കയ്യാണ്. പക്ഷെ മോതിരം ആ കയ്യിൽ ഉണ്ട്.. പക്ഷെ വിരലിൽ മാറ്റമുണ്ട്.. ഇത്തവണ അത് ചൂണ്ടു വിരലിൽ ആണ്.. ഈ മാറ്റം ഒരുപക്ഷെ അത് കൊണ്ടായിരിക്കാം..

ഞാൻ വീണ്ടും കണ്ണാടിയിലേക്ക് നോക്കി.. എന്റെ പൊക്കം

💬 Comments

View all comments