0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.4K

ഒരുങ്ങി.. ഞാൻ ഒരു ജാഡക്ക് വേണ്ടെന്ന് പറഞ്ഞു.. ആ ഇൻസിഡന്റ് കഴിഞ്ഞു ഞാൻ നേരെ ഇവിടെ വന്നു കിടന്ന് ഉറങ്ങി.. ഉറക്കത്തിൽ അവളെ സ്വപ്നവും കണ്ടു എന്തൊക്കെയോ.. എണീറ്റപ്പോ ദേ ആ കോലത്തിലും ...'

ഞാൻ എല്ലാം അവന് വിവരിച്ചു കൊടുത്തു

'അപ്പോൾ അതാണ്.. മോതിരം ഇട്ടു കിടന്നു ഉറങ്ങണം..'

സുനി പറഞ്ഞു

'അങ്ങനെ ആയിരിക്കുമോ..?

ഞാൻ ആലോചിച്ചു

'നീ പറഞ്ഞത് വച്ചു അതാണ് ഇതിന്റെ method. രാത്രി തന്നെ ഉറങ്ങണോ എന്ന് നമുക്ക് ഇപ്പോൾ ട്രൈ ആക്കി നോക്കാം..'

അവൻ പറഞ്ഞു

'ഉറങ്ങാൻ വരട്ടെ..'

ഞാൻ അവനോട് പറഞ്ഞു. എന്നിട്ട് നടന്നത് ഒക്കെ ഒന്ന് കൂടി rewind അടിച്ചു.. അത് ഒന്ന് കൂടി recreate ചെയ്യാൻ ഞാൻ തീരുമാനിച്ചു

രാത്രി രാഗിണിയോട് സംസാരിച്ചു കഴിഞ്ഞു അവൾക്ക് ഷേക്ക്‌ ഹാൻഡ് കൊടുത്താണ് ഞാൻ ഇങ്ങോട്ട് പോരുന്നത്

അത് കൊണ്ട് അതേ പോലെ സുനിക്ക് ഞാനൊരു ഷേക്ക്‌ ഹാൻഡ് കൊടുത്തു

ഷേക്ക്‌ ഹാൻഡ് കൊടുത്തപ്പോ എന്റെ കയ്യിൽ മോതിരം ഉണ്ടായിരുന്നു. നടു വിരലിൽ ആയിരുന്നു ഞാൻ അപ്പോൾ അത് ധരിച്ചിരുന്നത്

സുനിക്ക് ഷേക്ക്‌ ഹാൻഡ് കൊടുത്തപ്പോളും ഞാൻ അത് നടു വിരലിൽ തന്നെ ധരിച്ചു..

രാഗിണിക്ക് ഷേക്ക്‌ ഹാൻഡ് കൊടുത്തു കഴിഞ്ഞു മോതിരത്തെ കുറിച്ച് ഓർമ വന്ന ഞാൻ അത് ഊരി മാറ്റിയിരുന്നു..

അവന് ഷേക്ക്‌ ഹാൻഡ് കൊടുത്തു കഴിഞ്ഞു ഞാൻ മോതിരം വിരലിൽ നിന്നും ഊരി എടുത്തു..

പിന്നെ വീട്ടിൽ വന്നു ഷർട്ട് മാറി കിടക്കാൻ നേരമാണ് ഞാൻ മോതിരം വിരലിൽ ഇടുന്നത്. ഉറക്കം തലക്ക് പിടിച്ചത്

💬 Comments

View all comments