0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.4K

കൊണ്ട് വിരൽ മാറിയാകണം ഞാൻ അപ്പോൾ അത് വിരലിൽ ഇട്ടത്..

മോതിരം ഊരി കുറച്ചു മിനിറ്റ് കഴിഞ്ഞു ഞാൻ അത് എടുത്തു ചൂണ്ട് വിരലിൽ അണിഞ്ഞു.. ഇടയിൽ ഉള്ള ഉറക്കം ഞാൻ മിസ്സ്‌ ആക്കി. അതിന് പ്രാധാന്യം ഉണ്ടെന്ന് എനിക്ക് തോന്നിയില്ല..

എന്റെ ഊഹം ശരിയായിരുന്നു.. അത് സുനിയുടെ മുഖം മാറിയപ്പോ ആണ് എനിക്ക് മനസിലായത്.. ഞാൻ സുനിയായി രൂപാന്തരം പ്രാപിച്ചിരുന്നു.. അപ്പോൾ ഇതാണ് ഇതിന്റെ രീതി...

ചൂണ്ട് വിരലിൽ മോതിരം അണിയുമ്പോ ഉള്ള പവർ മനസിലാക്കിയ സന്തോഷത്തിൽ ഞാൻ സുനിയെ കെട്ടിപ്പിടിച്ചു.. കണ്ണാടിയിൽ രണ്ട് സുനി തമ്മിൽ കെട്ടിപ്പിടിക്കുന്ന അത്ഭുതകരമായ കാഴ്ച്ച കണ്ടു ഞങ്ങൾ പതിയെ കൂവി..

'യുറേക്ക....'

"...OMNIMORPH..."

ഏതൊരു മനുഷ്യന്റെയും രൂപവും ശബ്ദവും പകർത്താൻ സാധിക്കുന്ന അസാധ്യമായ ശക്തി ആയിരുന്നു ആ മോതിരത്തിൽ ഞങ്ങൾ കണ്ടു പിടിച്ച മൂന്നാമത്തെ പവർ..

'ഭാഗ്യം.. എനിക്കൊരു പേടി ഉണ്ടായിരുന്നു രാഗിണിയുടെ ബോഡി എനിക്ക് കിട്ടിയപ്പോ എന്റെ ബോഡി അവൾക്ക് change ആയോ എന്ന്.. നിനക്ക് മാറ്റം ഒന്നും ഇല്ലല്ലോ..'

ഞാൻ സുനിയെ നോക്കി പറഞ്ഞു.. അവന് മാറ്റം ഒന്നുമില്ല.. സുനി തന്നെ.. ഈ അവസരത്തിൽ ഞാനും സുനി തന്നെ

'ഒന്നൂടെ ട്രൈ ചെയ്യാം..'

സുനി പറഞ്ഞു

ഞാൻ മോതിരം ഊരി.. മോതിരം ഊരിയപ്പോ എന്റെ ദേഹത്ത് വരുന്ന ചേഞ്ച്‌ കണ്ട് സുനിക്ക് എന്തോ വല്ലായ്മ തോന്നി..

ഞാൻ മോതിരം ഊരി അവന് കൊടുത്തു. അവനത് നടു വിരലിൽ ഇട്ടു. എന്നിട്ട് എനിക്ക് ഷേക്ക്‌ ഹാൻഡ് തന്നു. എന്നിട്ട് മോതിരം ഊരി അപ്പോൾ തന്നെ ചൂണ്ട് വിരലിൽ

💬 Comments

View all comments