0%

Chapter Title : ടോക്സിക് 2 [സാത്യകി]

Author : സാത്യകി Read All Parts 285.4K

ഇട്ടു.. ഇപ്പോൾ എനിക്കത് കാണാം.. സുനി ഞാനായി രൂപം മാറുന്നത്.. അവന്റെ തൊലി വലിയുന്നത് കണ്ടപ്പോ എനിക്ക് എന്തോപോലെ തോന്നി.. കാണുമ്പോ വേദനജനകം ആണെങ്കിലും എനിക്ക് പെയിൻ ഒന്നും തോന്നിയിരുന്നില്ല..

'എടാ മോനെ..'

സുനി എന്റെ ശബ്ദത്തിൽ എന്നെ വിളിച്ചു..

'എടാ സുന്ദരാ..'

ഞാൻ അവനെ കെട്ടിപിടിച്ചു.. എന്നെ ഞാൻ കെട്ടിപ്പടിക്കുന്ന പോലെ ഉണ്ടായിരുന്നു അപ്പോൾ.. ഞങ്ങൾ രണ്ടും പിന്നെ മുടിഞ്ഞ excitement ലായിരുന്നു..

കുറച്ചു നേരം കൂടി പരീക്ഷിച്ചപ്പോൾ ആണ് ഞങ്ങൾക്ക് ഇതിന്റെ ട്രിക്ക് കുറെ കൂടി വ്യക്തമായി മനസിലായത്

ചൂണ്ട് വിരലിൽ മോതിരം അണിയുമ്പോ കിട്ടുന്ന മോർഫിങ് പവർ എങ്ങനെ എന്ന് ഞങ്ങൾ മനസിലാക്കി

അതിന് ആദ്യം നമ്മൾ മോതിരം ധരിച്ചിരിക്കണം.. നടു വിരലിൽ തന്നെ വേണമെന്ന് നിർബന്ധം ഇല്ല.. ചൂണ്ട് വിരൽ ഒഴിച്ച് ഉള്ള ഏതെങ്കിലും വിരലിൽ മോതിരം അണിഞ്ഞാൽ മതി.

എന്നിട്ട് നമുക്ക് രൂപം ആവശ്യമുള്ള ആളെ തൊടണം.. ഷേക്ക്‌ ഹാൻഡ് തന്നെ വേണമെന്ന് നിർബന്ധം ഇല്ല.. ചെറിയൊരു ടച്ച്‌ ആയാലും മതി.. എന്നിട്ട് ചൂണ്ട് വിരലിലേക്ക് മോതിരം ഇടണം. അതാണ് ചൂണ്ട് വിരൽ ഒഴിച്ചുള്ള ഏത് വിരലിൽ എങ്കിലും സ്പർശനത്തിന് മുമ്പ് മോതിരം അണിയണം എന്ന് പറഞ്ഞത്. സ്പർശിച്ചു കഴിഞ്ഞു ചൂണ്ട് വിരലിൽ തന്നെ മോതിരം ഇടുക.. നമ്മൾ അവസാനം മോതിരം ധരിച്ചു തൊട്ട ആളിന്റെ രൂപം ആയിരിക്കും പിന്നെ ആ മോതിരം ഊരുന്നത് വരെ നമുക്ക്

കുറച്ചധികം പരീക്ഷണങ്ങൾ നടത്തി ആണ് ഈ പവറിന്റെ പ്രവർത്തനരീതി ഞങ്ങൾ മനസ്സിലാക്കി എടുത്തത്.. ആ കൂട്ടത്തിൽ ബാക്കി വന്ന രണ്ട് വിരലിലെ

💬 Comments

View all comments