0%

Chapter Title : Tomboy love 3 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.3K

" ഒന്ന് മൂളികൊണ്ട് അവൾ തിരിഞ്ഞു കിടന്നു

"അപ്പോൾ ഇന്നും പട്ടിണിയാണോ 😥"

*********************************

പിറ്റേന്ന് രാവിലെ പാതിമയക്കത്തിൽ അർജുൻ ബെഡിൽ അമ്മുവിനായി തന്റെ കൈകൊണ്ട് പരതി പെട്ടെന്ന് തന്നെ അവൾ തന്റെ അടുത്തില്ല എന്ന് അർജുന് ബോധ്യമായി അവൻ വേഗം തന്നെ കിടക്കയിൽ നിന്നും എഴുനേറ്റു ശേഷം ക്ലോക്കിലേക്ക്‌ നോക്കി 7:08

അർജുൻ : ദൈവമേ ഈ രാവിലെ തന്നെ ഇവളിത് എങ്ങോട്ട് പോയി

അപ്പോഴാണ് ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം അവൻ കേട്ടത്

"ഓഹ് അവിടെ ഉണ്ടായിരുന്നോ "

പെട്ടെന്നാണ് ബെഡിനടുത്തുള്ള ടേബിളിൽ ഒരു കപ്പ് മൂടി വച്ചിരിക്കുന്നത് അവൻ കണ്ടത് അർജുൻ പതിയെ അതെടുത്തു

അപ്പോഴാണ് ബാത്‌റൂമിൽ നിന്നും അമ്മു പുറത്തേക്ക് വന്നത്

അർജുൻ : നീ രാവിലെ തന്നെ കുളിച്ചോ

അമ്മു : യാ... ഇന്നലെ ആകെ മുഷിഞ്ഞതല്ലേ പക്ഷെ ഭയങ്കര തണുപ്പാ കേട്ടോ

അർജുൻ : ഉം.. പിന്നെ ഈ ചായ നീയാണോ ഇട്ടേ

അമ്മു : അല്ലാതെ പിന്നെ ഇന്നലെ ഞാൻ വാക്ക് തന്നതല്ലേ കുടിച്ച് നോക്കിയിട്ട് കൊള്ളാമോന്ന് പറ

അർജുൻ : അല്ല നീ ഒറ്റക്ക് അടുക്കളയിൽ കയറിയോ

അമ്മു : അതെ അതിനിപ്പോൾ എന്താ

അർജുൻ : (ദൈവമേ )അമ്മു നീ ഗ്യാസൊന്നും തുറന്നിട്ടില്ലല്ലോ അല്ലേ

അമ്മു : ഇല്ല അർജുൻ ഞാൻ ചായ ഉണ്ടാക്കികൊണ്ട് നിന്നപ്പോൾ തന്നെ അമ്മ എത്തി അമ്മ ഇപ്പോഴും കിച്ചണിൽ ഉണ്ട് പിന്നെ ഇന്ന് അർജുന് മാത്രമല്ല എല്ലാവർക്കും ചായ ഞാനാ ഉണ്ടാക്കിയെ

അർജുൻ : ഓഹ് അത്

💬 Comments

View all comments