0%

Chapter Title : Tomboy love ❤❤ [Fang leng]

Author : Kambikathakal Read All Parts 759

ഒരേ ഇരുപ്പ് ഇരിക്കുന്നു

അർജുൻ : ഫ്രണ്ട്‌സ് ഒക്കെ ഇപ്പോഴാ പോയത് അതുകൊണ്ടാ സോറി

ഇത്രയും പറഞ്ഞു അർജുൻ ബെഡിൽ അമ്മുവിനടുത്തായി വന്നിരുന്നു

താൻ അതിനിടയിൽ സാരിയൊക്കെ മാറ്റി അല്ലേ "

"പിന്നില്ലാതെ മനുഷ്യൻ ചൂടെടുത്ത് അവിയുകയായിരുന്നു അതിനിടക്ക് ഒരു ലോഡ് അഭരണങ്ങളും "

"അല്ല തന്റെ ആ വിഗ്ഗ് എവിടെ അത് കൊള്ളാമായിരുന്നു കേട്ടോ "

"വെറുതെ കളിയാക്കണ്ട അത് അപ്പോൾ തന്നെ ഞാൻ എടുത്ത് കളഞ്ഞു വെറുതെ മനുഷ്യനെ കോമാളി വേഷം കെട്ടിക്കാനായിട്ട് "

ഇത്രയും പറഞ്ഞു അമ്മു മേശപുറത്തിരുന്ന പാല് കയ്യിലെടുത്തു

"ഇതാ കുടിക്ക് ഇപ്പോൾ തന്നെ തണുത്ത്‌ ഐസായി "

"സാരമില്ല എനിക്ക് തണുത്തതാ ഇഷ്ടം "

ഇത്രയും പറഞ്ഞു പാൽ വാങ്ങി പകുതി കുടിച്ച ശേഷം അർജുൻ ബാക്കി അമ്മുവിന് കൊടുത്തു അമ്മു പതിയെ അത് കുടിച്ചു

അമ്മു : മധുരം കൂടുതലാ അല്ലേ

അർജുൻ : എനിക്ക് മധുരം ഇഷ്ടമാ അതുകൊണ്ട് ഇട്ടതായിരിക്കും

അമ്മു : അപ്പോൾ മധുരം ഇഷ്ടമാണ് ഞാൻ ഓർത്ത് വച്ചേക്കാം

അർജുൻ : എന്താ

അമ്മു : അല്ല ഇനി അർജുന്റെ കാര്യമൊക്കെ ഓഹ് സോറി ഞാൻ പേര് വിളിച്ചോട്ടെ എനിക്ക് അതാ കംഫർട്ടബിൾ

അർജുൻ : വിളിച്ചോ അതിൽ കുഴപ്പമൊന്നുമില്ല

അമ്മു : താങ്ക്സ് പിന്നെ ഞാൻ പറഞ്ഞുവന്നത് എന്താണെന്നു വച്ചാൽ ഇനി അർജുന്റെ കാര്യമൊക്കെ ഞാൻ അല്ലേ നോക്കേണ്ടത് ഇഷ്ടമുള്ളതും ഇല്ലാത്തതുമൊക്കെ നോക്കി മനസ്സിലാക്കി പെരുമാറണം എന്നാ അമ്മ പറഞ്ഞേക്കുന്നെ ഇപ്പോൾ മധുരം ഇഷ്ടമാണെന്ന് എനിക്ക് മനസ്സിലായി അത് ഞാൻ ഓർത്ത് വെച്ചേക്കാം എന്നാ പറഞ്ഞത്

അർജുൻ : ഓഹ് അങ്ങനെ (☺️)   ശരി ഇനി തനിക്ക് എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്ക് "

"എന്ത് ചോദിക്കാൻ "

"അല്ല നമ്മൾ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയല്ലേ അപ്പോൾ നിനക്ക് എന്തെങ്കിലും ചോദിക്കനോ പറയാനോ ഉണ്ടെങ്കിൽ ആയിക്കോ "

അമ്മു : ഉം.. ആദ്യമായിട്ട് എനിക്ക് പറയാനുള്ളത് ഒരു താങ്ക്സാ

അർജുൻ : താങ്ക്സൊ എന്തിന്

അമ്മു : എന്നെ കല്യാണം കഴിച്ചതിന്

💬 Comments

View all comments