Chapter Title : Tomboy love ❤❤ [Fang leng]
അത് വാങ്ങ് "ശേഖരന്റെ ശബ്ദം കേട്ടാണ്
അവൻ സ്വാബോധത്തിലേക്ക് മടങ്ങി വന്നത് അവൻ പതിയെ ജ്യൂസ് കയ്യിലേക്ക് വാങ്ങി അമ്മു പതിയെ അവനെ നോക്കി പുഞ്ചിരിച്ച ശേഷം ബാക്കിയുള്ളവർക്കും ജ്യൂസ് നൽകി
അല്പസമയത്തിനു ശേഷം
രാജീവ് :അപ്പോൾ കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കട്ടെ അല്ലേ
രാജീവ് ശേഖരനോടും ദേവിയോടുമായി പറഞ്ഞു
ശേഖരൻ :അതെ അവർ ആദ്യം സംസാരിക്കട്ടെ
രാജീവ് :അർജുൻ അമ്മു നിങ്ങൾ അകത്തുപോയി എന്താന്നു വെച്ചാൽ സംസാരിച്ചിട്ടുവാ
ഇത് കേട്ട അർജുൻ പതിയെ അമ്മുവിനോടൊപ്പം മുന്നോട്ടേക്കു നടന്നു അവൾ പതിയെ ഒരു റൂമിലേക്കു കയറി ഒപ്പം അർജുനും
റൂമിലേക്കെത്തിയ അർജുൻ ആ റൂമിനു ചുറ്റും പതിയെ കണ്ണോടിച്ചു ചുമരിലെല്ലാം തന്നെ ക്രിക്കറ്റുകാരുടെയും മറ്റും പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നു
"ഹലോ "
അമ്മു റൂം നോക്കി നിന്ന അർജുനെ വിളിച്ചു
അമ്മുവിന്റെ ശബ്ദം കേട്ട അർജുൻ പെട്ടന്ന് അവളെ നോക്കി
"അർജുൻ.. ഓഹ് സോറി അർജുൻ ചേട്ടൻ ഞാൻ എല്ലാവരെയും പേര് വിളിച്ചാ ശീലം അതാ.."
"അത് സാരമില്ല ഇത് തന്റെ റൂമാണോ "
"യെസ് എന്താ കൊള്ളാമോ "
"ഓഹ് ഗുഡ് നന്നായിട്ടുണ്ട് "
"ജ്യൂസ് എങ്ങനെയുണ്ടായിരുന്നു "
"കൊള്ളാം താൻ ഉണ്ടാക്കിയതാണോ "
"ഹേയ് അമ്മ ഉണ്ടാക്കിയതാ അല്ല ചേട്ടന് പണ്ടത്തെ കാര്യങ്ങളൊക്കെ ഓർമ്മയുണ്ടോ ഞാൻ നിങ്ങളുടെ വീട്ടിലൊക്കെ വന്നു നിന്നിട്ടുണ്ട് "
"ഉം കുറച്ചൊക്കെ ഓർമ്മയുണ്ട് പക്ഷെ നീ ഒരുപാട് മാറിപോയി "
"യാ ഒരുപാട് വർഷമായില്ലേ പക്ഷെ ചേട്ടന് വലിയ മാറ്റമൊന്നും വന്നിട്ടില്ല "
"തനിക്ക് എന്റെ പണ്ടത്തെ മുഖമൊക്കെ ഓർമ്മയുണ്ടോ
💬 Comments
View all comments