0%

Chapter Title : Tomboy love ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

"

"ഓർക്കാൻ എന്തിരിക്കുന്നു ഇവിടെ ഫോട്ടോ ഉണ്ട് "

"ഫോട്ടോയോ "

"യെസ് ഞാൻ കാണിച്ചുതരാം "

ഇത്രയും പറഞ്ഞു അമ്മു തന്റെ അലമാരയിൽ നിന്നും ഒരു ആൽബം എടുത്തു കുറച്ചു പേജുകൾ മറിച്ച ശേഷം അർജുന്റെ കയ്യിലേക്ക് നൽകി

"ദാ അതാരാണെന്ന് കണ്ടോ "

ഫോട്ടോ നോക്കിയ അർജുൻ പതിയെ ചിരിച്ചു

"ഇതൊക്കെ ഇപ്പോഴും ഇവിടെ ഉണ്ടായിരുന്നോ "

"പണ്ടത്തെ ആൽബത്തിൽ ഉണ്ടായിരുന്നതാ എന്തോ കളയാൻ തോന്നിയില്ല എന്താ വേണോ "

"ഒരു കോപ്പി കിട്ടിയാൽ കൊള്ളാം "

"ശെരി ഞാൻ അയച്ചു തരാം "

"അല്ല അമ്മു ക്രിക്കറ്റ് ഫാൻ ആണോ "

"ക്രിക്കറ്റ് മാത്രമല്ല എനിക്ക് എല്ലാ സ്പോർട്സും ഇഷ്ടമാ എന്താ അങ്ങനെ ചോദിച്ചേ "

അർജുൻ : ഹേയ് ഈ പോസ്റ്ററുകൾ ഒക്കെ കണ്ടപ്പോൾ... അല്ല അമ്മു ജിമ്മിലൊക്കെ പോകാറുണ്ടോ സാധാരണ പെൺകുട്ടികളെ പോലെയല്ല ബോഡിയൊക്കെ നല്ല ഫിറ്റ്‌ ആണല്ലോ

അമ്മു : ആദ്യമൊക്കെ പോകുമായിരുന്നു ഇപ്പോൾ വീട്ടിൽ നിന്നുള്ള വർക്ക്‌ ഔട്ടെ ഉള്ളു അതും വല്ലപ്പോഴും അമ്മയ്ക്കും അച്ഛനും ഇഷ്ടമല്ല അതാ കാരണം

അർജുൻ : ഇഷ്ടമല്ലേ അതെന്താ വർക്ക്‌ ഔട്ട്‌ ചെയ്യുന്നത് നല്ല കാര്യമല്ലേ

അമ്മു : അതൊന്നും പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല

അർജുൻ : ഉം...

അമ്മു :അതേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ

അമ്മു പതിയെ അർജുനോടായി ചോദിച്ചു

ആദി :എന്താ

അമ്മു :അത് പിന്നെ അച്ഛൻ എത്ര തരാം എന്ന് പറഞ്ഞു

ആദി :എന്താ എനിക്കങ്ങോട്ട്

അമ്മു :എന്നെ കെട്ടാൻ എന്ത് തരാം എന്ന്

💬 Comments

View all comments