Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
ഞാൻ ചേട്ടനെ നോക്കാതെ പറഞ്ഞു. “ചൂട് വെള്ളത്തില്‍ കുളിച്ചിട്ട് നല്ലത് പോലെ ഉറങ്ങണം.”
ഉടനെ ചേട്ടൻ പുഞ്ചിരിച്ചു. എന്നിട്ട് വണ്ടിയില്‍ നിന്നും എന്റെ ലഗേജ് എല്ലാം എടുക്കാൻ തുടങ്ങിയതും ഞാനും ചേട്ടന്റെ കൂടെ കൂടി.
എന്റെ ലഗേജ് എടുത്തിട്ട് ഞാൻ ഒന്ന് നിന്നു, ചേട്ടൻ എന്നെ ചേട്ടന്റെ റൂമിലേക്ക് ക്ഷണിക്കും എന്ന പ്രതീക്ഷയോടെ, പക്ഷേ അങ്ങനെ ഒന്നും സംഭവിക്കാത്തത് കൊണ്ട് ഞാൻ ചെറിയൊരു പിണക്കത്തോടെയാണ് എന്റെ റൂമിലേക്ക് നടന്നത്. എന്റെ പിണങ്ങിയു മുഖം കണ്ടെങ്കിലും ചേട്ടൻ ഒന്നും മിണ്ടാതെ പുറകെ വന്നു. രണ്ട് ട്രിപ്പ് വേണ്ടിവന്നു എന്റെ എല്ലാ സാധനങ്ങളും വണ്ടിയില്‍ നിന്നും എന്റെ റൂമിലേക്ക് എടുക്കാന്‍.
സാധനങ്ങള്‍ എല്ലാം എന്റെ റൂമിൽ കൊണ്ട് വന്ന ശേഷം അതൊക്കെ ഒതുക്കി സെറ്റാക്കി വെക്കാൻ ചേട്ടനും എന്നെ സഹായിച്ചു. ഞാൻ മുഖം നല്ലോണം കറുപ്പിച്ച് കൊണ്ടാണ് എല്ലാം അടുക്കി പെറുക്കി വച്ചത്.
“നിന്റെ മുഖം എന്താ ഇങ്ങനെ ഇരിക്കുന്നത്...?” ജോലി എല്ലാം കഴിഞ്ഞ് ചേട്ടൻ ചോദിച്ചു.
ഞാൻ മുഖം കൂടുതൽ വലിച്ചു കേറ്റി വച്ചിട്ട് മിണ്ടാതെ നിന്നു. ചേട്ടൻ ഉടനെ ഒന്നും മനസ്സിലാവാതെ തല ചൊറിഞ്ഞു.
എനിക്ക് ചിരി വന്നെങ്കിലും ഞാൻ അടക്കിപ്പിടിച്ച് മുഖം വീർപ്പിച്ചു തന്നെ നിന്നു.
“ഓക്കെ, നീ കുളിച്ചിട്ട് റസ്റ്റ് എടുക്ക്.” ഒടുവില്‍ തലയാട്ടിക്കൊണ്ട് ചേട്ടൻ പറഞ്ഞു.
പറഞ്ഞിട്ട് പോകാൻ തുടങ്ങിയതാണ്. പക്ഷേ പെട്ടന്ന് നിന്നിട്ട് എന്നെ നോക്കി ചോദിച്ചു, “ഞാൻ കോഫീ ഇടാന്‍ പോകുവാ, നിനക്ക് വേണോ..?”
“അതിന് പാല്‍ ഇല്ലല്ലോ...!!” ഞാൻ ചേട്ടനോട് പിണങ്ങി ഇരിക്കുന്ന കാര്യം മറന്ന് അറിയാതെ ഞാൻ
💬 Comments
View all comments