Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
ചോദിച്ചുപോയി. എന്നിട്ട് പറ്റിപ്പോയ അബദ്ധം അറിഞ്ഞ് ഞാൻ ചിണുങ്ങി നിന്നു.
“അവളുടെ ഒരു പിണക്കം..!!” ചേട്ടൻ കളിയാക്കി.
“പോടാ...” ഞാൻ പിന്നെയും പിണങ്ങി ചുണ്ട് കോട്ടി നിന്നു.
അത് കാര്യമാക്കാതെ ചേട്ടൻ പറഞ്ഞു, “സാധാരണയായി നാട്ടില്‍ നിന്നും ഞാൻ തിരികെ വരുന്ന കാര്യം പറഞ്ഞതും അല്ലി വേണ്ട സാധനങ്ങള്‍ എല്ലാം ഇവിടെ വാങ്ങിച്ച് വയ്ക്കുന്നത് അവളുടെ ശീലമാണ്. അതുകൊണ്ട് തീര്‍ച്ചയായും ഫ്രിഡ്ജിൽ പാല്‍ ഉണ്ടാവും.”
ഉടനെ അല്ലിയെ വിചാരിച്ച് ഞാൻ പുഞ്ചിരിച്ചു.
“ഇനി പറ, നിനക്ക് കോഫീ വേണോ..?” ചേട്ടൻ പിന്നെയും ചോദിച്ചു.
“എനിക്കൊന്നും വേണ്ട. എനിക്ക് സമാധാനം കിട്ടിയാല്‍ മാത്രം മതി.” ഞാൻ മുഖം വീർപ്പിച്ചു കൊണ്ട് തന്നെ പറഞ്ഞു.
“എന്നാ റെസ്റ്റ് എടുത്തോ. നിനക്കുള്ള സമാധാനം നിനക്ക് കിട്ടും.” അല്‍പ്പം വിഷമത്തോടെ പറഞ്ഞിട്ട് ചേട്ടൻ എന്റെ റൂമിൽ നിന്നും വേഗം ഇറങ്ങിപ്പോയി.
ചേട്ടൻ വിഷമത്തോടെ പോയപ്പോ എനിക്ക് നല്ല സങ്കടം തോന്നി. ഒരു നെടുവീര്‍പ്പോടെ ഞാൻ റൂം വെറുതെ ചാരി ഇട്ടിട്ട് കുളിക്കാന്‍ ബാത്റൂമിൽ കേറി. നേരം വെളുത്തു തുടങ്ങിയിരുന്നത് കൊണ്ട് പേടിയൊന്നും എനിക്ക് തോന്നിയില്ല.
കുളി കഴിഞ്ഞ് ഒരു ഫുൾ സ്ലീവ് നൈറ്റ് ഷര്‍ട്ടും, ഇലാസ്റ്റിക്കുള്ള പാന്റും എടുത്തിട്ടു.
റെസ്റ്റ് വേണമെന്ന് തോന്നിയെങ്കിലും എനിക്ക് കിടക്കാനൊന്നും കഴിഞ്ഞില്ല. ഞാൻ നേരെ ചേട്ടന്റെ റൂമിലേക്ക് നടന്നു. പക്ഷേ കിച്ചനിൽ ലൈറ്റ് കണ്ടതും ഞാൻ നേരെ അങ്ങോട്ട് പോയി.
കിച്ചൺ നടയില്‍ എത്തിയതും ഞാൻ അവിടേ നിന്നിട്ട് അകത്തേക്ക് നോക്കി. മേശയിൽ നിന്നും പുറകോട്ട് വലിച്ചിട്ടിരുന്ന കസേരയില്‍ ചേട്ടൻ ഇരിക്കുന്നത് കണ്ടു. കോഫീ കപ്പ് മേശപ്പുറത്ത്
💬 Comments
View all comments