0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.5K

വെളുപ്പിന് തന്നെ എന്നെ അങ്ങോട്ട് വിളിക്കില്ല. അതുകൊണ്ട്‌ എത്രയും വേഗം അങ്ങോട്ട് ചെല്ലാൻ ഞാൻ തീരുമാനിച്ചു.

ഞാൻ കുളിച്ച് റെഡിയായി ഡാലിയ കിടക്കുന്ന റൂമിലേക്ക് ചെന്നു. തല പോലും കമ്പിളി കൊണ്ട്‌ മൂടി പുതച്ച് കിടക്കുന്ന അവളെ ഞാൻ വിളിച്ചു, പക്ഷേ പ്രതികരണം ഉണ്ടായില്ല. അടുത്ത് ചെന്ന് മെല്ലെ കുലുക്കി വിളിച്ചു നോക്കി. അപ്പോഴും അവള്‍ ഉണര്‍ന്നില്ല.

പാവം, നല്ല ക്ഷീണം ഉണ്ടാവും.

ഞാൻ അവളുടെ മുഖത്ത് നിന്നും കമ്പിളി മെല്ലെ താഴ്ത്തി. അങ്ങോട്ട് ചെരിഞ്ഞു കിടക്കുന്ന ഡാലിയയുടെ ഭംഗിയുള്ള കവിൾത്തടവും നോക്കി കുറെ നേരം ഞാൻ നിന്നു. ശേഷം മെല്ലെ അവളെ ഞാൻ മലർത്തി കിടത്തി.

ഉറക്കത്തിലും ചെറു പുഞ്ചിരി ആ മുഖത്ത് കണ്ട് ഞാനും പുഞ്ചിരിച്ചു. അവളുടെ അടുത്ത് അവളെയും കെട്ടിപിടിച്ചു കിടക്കാന്‍ കൊതി തോന്നി. പക്ഷെ ഒഴിവാക്കാൻ കഴിയാത്ത കുറെ കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉള്ളതുകൊണ്ടും, കുറെ കാര്യങ്ങൾ അറേഞ്ച് ചെയ്യാൻ ഉള്ളതുകൊണ്ടും എനിക്ക് പോകാതിരിക്കാന്‍ കഴിയില്ല.

ഞാൻ അവളുടെ അടുത്ത് ബെഡ്ഡിൽ മുട്ടുകുത്തി നിന്നിട്ട് കുനിഞ്ഞ് അവളുടെ ചുണ്ടില്‍ ഉമ്മ കൊടുത്തതും ഉറക്കത്തിൽ ചിണുങ്ങി ക്കൊണ്ട് അവള്‍ പെട്ടന്ന് എന്റെ നേര്‍ക്ക് ചെരിഞ്ഞു കിടന്നു.

പെട്ടന്ന് അവളോടുള്ള സ്നേഹം നുരഞ്ഞുയർന്നു, ഞാൻ ഉടനെ അവളുടെ കവിളിൽ എന്റെ ചുണ്ടുകള്‍ മെല്ലെ അമർത്തി ചുംബിച്ചിട്ട് എന്റെ ചുണ്ടുകള്‍ മാറ്റി.

“എന്റെ ചേട്ടൻ.... എന്റെ മാത്രം ചേട്ടൻ...”

ഡാലിയ ഉറക്കത്തിൽ അത്രയും പറഞ്ഞത് മാത്രമാണ് വ്യക്തമായി എനിക്ക് കേട്ടത്. പിന്നെയും അവ്യക്തമായി എന്തൊക്കെയോ അവള്‍ സംസാരിച്ചു. ഇടക്കിടക്ക് ചേട്ടൻ എന്ന വാക്ക് മാത്രം അല്‍പ്പം

💬 Comments

View all comments