0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.6K

ഒരൊറ്റ പ്രശ്നം പോലും എനിക്ക് വരില്ല എന്നും നിങ്ങളുടെ ഒപ്പ് സഹിതം മുദ്ര പത്രത്തിൽ എനിക്ക് എഴുതി കിട്ടണം.” എന്റെ തീരുമാനം ഞാൻ അറിയിച്ചു. “അങ്ങനെ കഴിയില്ലെങ്കിൽ 55 ലക്ഷം പോലും വളരെ കൂടുതലാണ്. ഈ ചര്‍ച്ചയും ഇടപാടും നമുക്ക് അവസാനിപ്പിക്കുന്നതാവും നല്ലത്. 90 ലക്ഷം തരുന്ന വേറെ ആര്‍ക്കെങ്കിലും ചേച്ചി കൊടുത്തോളു.” ഞാൻ തീര്‍ത്തു പറഞ്ഞിട്ട് മിണ്ടാതെ നിന്നു.

ഉടനെ അപ്പുറത്ത് പതിഞ്ഞ ശബ്ദത്തില്‍ ചർച്ചകൾ തുടങ്ങിയത്‌ ഞങ്ങൾ കേട്ടു. ഞാൻ അതൊന്നും തടസ്സപ്പെടുത്താതെ ക്ഷമയോടിരുന്നു.

ഷാഹിദയും മറ്റ് മൂന്ന്‌ പേരും അസ്വസ്ഥരായി പരസ്പരം നോക്കി. ഡാലിയ ഒന്നും മിണ്ടാതെ എന്റെ തുടയിൽ പിടിച്ചു കൊണ്ടും, ചുണ്ടുകള്‍ ഇറുക്കിയടച്ചു പിടിച്ചുകൊണ്ടും മൊബൈലില്‍ തന്നെ നോക്കി നിന്നു.

“ചേട്ടാ...” പതിഞ്ഞ ശബ്ദത്തില്‍ ഗായത്രി എന്തോ പറയാൻ തുടങ്ങിയതും ഞാൻ എന്റെ വിരൽ എന്റെ ചുണ്ടില്‍ വച്ച് കാണിച്ചു. ഉടനെ അവള്‍ മിണ്ടാതെ തലയാട്ടി.

ഏഴെട്ട് മിനിറ്റ് അങ്ങനെ കടന്നുപോയി. ഒടുവില്‍ അപ്പുറത്ത് നിശബ്ദമായി.

“ശെരി റൂബിന്‍...” ഒടുവില്‍ മീനാക്ഷിയുടെ ശബ്ദം ഫോണിലൂടെ കേട്ടു. “അന്ന് റൂബിന്‍ പറഞ്ഞുവിട്ട ആള്‍ ഞങ്ങളെ നേരിട്ട് കണ്ട് സംസാരിച്ചിട്ട് പോയ ശേഷം ഞങ്ങൾ റൂബിനെ കുറിച്ച് വിശദമായി തന്നെ അന്വേഷണം നടത്തിയിരുന്നു. റൂബിന് ഒരുപാട്‌ ബിസിനസ്സ് ഉണ്ടെന്ന് മാത്രമല്ല, നിങ്ങൾ എല്ലാ ബിസിനസ്സും നേരായ വഴിക്ക് നടത്തുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. കൂടാതെ നിങ്ങളെ കുറിച്ച് മറ്റ് ചില കാര്യങ്ങളും അറിയാൻ കഴിഞ്ഞു.., പക്ഷേ നിങ്ങളുടെ ശത്രുക്കൾ മാത്രം നിങ്ങളെ പേടിച്ചാൽ മതിയെന്ന് അറിയാവുന്നത് കൊണ്ട്‌ ഞങ്ങൾക്ക് നിങ്ങളെ പേടിക്കേണ്ട കാര്യമില്ല

💬 Comments

View all comments