Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]
എന്നാണ് വിശ്വസം. അതുകൊണ്ട്, ഇങ്ങനെയുള്ള ഒരു വ്യക്തിയോട് ഓപ്പണായി തന്നെ കാര്യങ്ങൾ സംസാരിക്കാന്‍ ഞങ്ങൾക്ക് മടിയില്ല.” മീനാക്ഷി പറഞ്ഞിട്ട് ഒന്ന് ചിരിച്ചു. “കൂടാതെ നിങ്ങളും ഞങ്ങളെ കുറിച്ചുള്ള സകല വിവരങ്ങളും അറിഞ്ഞു കഴിഞ്ഞു എന്നും ഞങ്ങൾക്ക് സംശയമില്ല, ശരിയല്ലേ...?”
“ശെരിയാണ്, ചേച്ചി. നിങ്ങളെ കുറിച്ചുള്ള സകല വിവരങ്ങളും എനിക്ക് വള്ളിപുള്ളി തെറ്റാതെ അറിയാം. നിങ്ങൾ ഇപ്പൊ എവിടെയാണ് താമസിക്കുന്നതെന്ന് പോലും എനിക്കറിയാം.” ഞാൻ സമ്മതിച്ചു. “പക്ഷേ എന്നെ നിങ്ങള്‍ക്ക് ഭയക്കേണ്ട കാര്യമില്ല, ചേച്ചി.” ഞാൻ വാക്ക് കൊടുത്തു.
ഉടനെ അഞ്ചുപേരും വിടര്‍ന്ന കണ്ണുകളോടെ എന്നെ നോക്കി. ഡാലിയ എന്റെ ഇടത് വശത്ത് എന്നോട് നന്നായി ചേര്‍ന്ന് നിന്നിട്ട് തലയാട്ടി. അന്നേരം ഗായത്രി എന്റെ അടുത്തേക്ക് വന്ന് എന്റെ വലതു വശത്ത് നല്ലത് പോലെ ചേര്‍ന്നു നിന്നു. മറ്റുള്ള മൂന്ന് പേരും വേഗം അടുത്ത് വന്ന് എന്റെ മുന്നില്‍ കഴിയുന്നത്ര എന്നോട് ചേര്‍ന്നു നിന്നിട്ട് ഫോണിൽ ശ്രദ്ധിച്ചു.
ഡാലിയ എനിക്ക് പ്രശ്നം ഇല്ലായിരുന്നു. പക്ഷേ മറ്റ് നാലുപേരും ഇങ്ങനെ എന്നോട് ചേര്‍ന്ന് നിന്നപ്പോ ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടു.
“അപ്പോ നമുക്ക് കാര്യത്തിൽ കടക്കാം, റൂബിന്‍.”
“ചേച്ചി പറഞ്ഞോളൂ, ഞാൻ കേള്‍ക്കുന്നുണ്ട്.” അസ്വസ്ഥത മറച്ച് കൊണ്ട് ഞാൻ മീനാക്ഷിയോട് പറഞ്ഞു.
“ആ ഒരു ഏക്കർ സ്ഥലം ഞങ്ങൾ മൂന്നുപേരുടെ ഭർത്താക്കന്മാർക്കും നയാ പൈസ ചിലവില്ലാതെ കിട്ടിയതാണെന്ന് നിനക്ക് അറിയാമല്ലോ. ആ ഫാക്ടറി കെട്ടി എടുക്കുന്നതിന് മാത്രമാണ് പതിനേഴു ലക്ഷം ചിലവായത്... പിന്നെ പല കസ്റ്റംസ് ഓഫീസുകളിലായി പിടിപെട്ട് കിടന്ന യന്ത്രങ്ങള്‍ എല്ലാത്തിനും കൂടി വെറും രണ്ടര ലക്ഷവും... പിന്നെ... പിന്നെ...
💬 Comments
View all comments