0%

Chapter Title : ട്വിൻ ഫ്ലവർസ് 5 [Eros - God of Lust]

Author : Erosgol Read All Parts 4.6K

ഉച്ച ഒരു മണിക്ക് ഇങ്ങോട്ട് വന്നോളൂ. നമുക്ക് കഴിയുന്നത്ര കാര്യങ്ങൾ നാളെ ചെയ്തു തീര്‍ക്കാം. എല്ലാം മൂന്നോ നാലോ ദിവസം കൊണ്ട്‌ നമുക്ക് ശെരിയാക്കാം.” മീനാക്ഷി പറഞ്ഞിട്ട് കോൾ കട്ടാക്കി.

“എന്നാലും ചേട്ടാ.... 48 ലക്ഷത്തിന് ഇടപാട് നടക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.” ഗായത്രി ആശ്ചര്യപ്പെട്ടു.

“ചേട്ടനെ കുറിച്ച് ഇനിയും ഒരുപാട്‌ കാര്യങ്ങൾ മനസ്സിലാക്കാൻ ഇരിക്കുന്നതേയുള്ളു.” ഡാലിയ തലയാട്ടി കൊണ്ട്‌ ഗൗരവമായി പറഞ്ഞതും എല്ലാവരും ചിരിച്ചു.

“ശെരി, അതെല്ലാം പോട്ടെ.” ഞാൻ മേശപ്പുറത്തു നിന്നും ഇറങ്ങി. ഉടനെ ഡാലിയ ഒഴികെ മറ്റ് സ്ത്രീകൾ എല്ലാവരും എന്റെ അടുത്ത് നിന്നും മാറി തന്നതും എനിക്ക് അല്‍പ്പം സമാധാനമായി. “എനിക്ക് ഇപ്പൊ നന്നായി വിശക്കുന്നു, കഴിക്കാൻ ബ്രേക്ക്ഫാസ്റ്റ് വല്ലതുമുണ്ടോ അതോ പുറത്ത് ചെന്ന് കഴിക്കണോ..?” ഞാൻ ചോദിച്ചു.

“അത് ഞങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യമായി പോയല്ലോ, ചേട്ടാ...!!” ഗായത്രി ചിരിച്ചു. “ഞങ്ങൾ ഇത്ര പേര്‍ ഇവിടെ ഉണ്ടായിട്ട് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാകാതിരിക്കുമോ..?”

“പുറത്ത് നിന്നും കഴിച്ചോളാമെന്ന് പറഞ്ഞിട്ടാണ് ഞങ്ങളുടെയൊക്കെ കെട്ടിയോൻസ് കോഴ്സിന് പോയത്. അവർ പോയതിനു പിന്നാലെ ഞങ്ങൾ നേരെ ഇങ്ങോട്ട് വന്നു.” ഷാഹിദ പറഞ്ഞു.

“ഞങ്ങൾ ചപ്പാത്തിയും മുട്ട റോസ്റ്റും ഉണ്ടാക്കി കഴിഞ്ഞ നിമിഷമാണ് ഡാലിയ വന്ന് ചേട്ടൻ മീനാക്ഷിയുമായി ഫോണിൽ സംസാരിക്കുന്ന കാര്യം അറിയിച്ചത്. അതോടെ ഞങ്ങളും ചേട്ടന്റെ റൂമിലേക്ക് വന്നു.” അശ്വതി എന്നോട് പറഞ്ഞു. “ശെരി ചേട്ടൻ വാ, എല്ലാര്‍ക്കും കഴിക്കാം.” അശ്വതി പറഞ്ഞു.

“വാ ചേട്ടാ, കഴിക്കാം.” ഡാലിയ എന്റെ കൈ പിടിച്ചു വലിച്ചു. ഞാൻ ഉടനെ അവളുടെ കൂടെ നടന്നു. മറ്റുള്ളവരും ഒപ്പം വന്നു.

💬 Comments

View all comments