0%

Chapter Title : യുകെ ഡയറിസ് 2 [AJ Blake]

Author : AJ Blake 🖤 Read All Parts 83.2K

വേണമെങ്കിൽ വിശ്വസിക്കുക. എന്തായാലും ചൊവ്വാഴ്ച നീ വന്നേക്കണം കേട്ടോ.

ഞാൻ: തീർച്ചയായിട്ടും വരാം ചേച്ചി എനിക്ക് പോസ്റ്റ് കോഡ് ഒന്ന് മെസ്സേജ് ഇട്ടേക്ക്.

ചേച്ചി: അതൊക്കെ ഞാൻ അയക്കാം. അപ്പ ചൊവ്വാഴ്ച ഉച്ചയ്ക്ക് മറക്കരുത് ഫുഡ് ഒക്കെ  ഇവിടുന്ന് കഴിക്കാം.

ഞാൻ: ഓക്കേ ചേച്ചി ഡൺ.

അതും പറഞ്ഞ് ചേച്ചി ഫോൺ കട്ട് ചെയ്തു. വെറും കയ്യോടെ അവിടെ കേറി ചെല്ലാൻ പറ്റില്ലല്ലോ എന്ന് മനസ്സിലാക്കി ഞാൻ അപ്പോൾ തന്നെ ആമസോണിൽ ഒക്കെ കുട്ടികൾക്ക് കൊടുക്കാനുള്ള ഗിഫ്റ്റ് നോക്കിയശേഷം ഫോൺ വെച്ച് കിടക്കാനായി റെഡിയായി. കണ്ണടച്ച് കിടക്കുമ്പോഴാണ് നേരത്തെ ഇക്കയുടെ സംസാരത്തിലെ മാറ്റവും സ്വഭാവത്തിലെ മാറ്റവും എൻറെ മനസ്സിലേക്ക് കടന്നുവന്നത്. പുള്ളിക്ക് ചെറുതായി സംശയരോഗം ഉണ്ടോ എന്ന് എൻറെ മനസ്സിൽ തോന്നി. ഷോപ്പിങ്ങിന് പോകുമ്പോൾ സുമിയുടെ സംസാരത്തിലെ ചില അനിഷ്ടങ്ങളും ഞാൻ ശ്രദ്ധിച്ചിരുന്നു. പിന്നെ എന്ത് കാര്യമായാലും അത് അവരുടെ ജീവിതം എന്ന് സ്വയം ചിന്തിച്ചശേഷം ഞാൻ ഉറങ്ങാനായി കിടന്നു.

അങ്ങനെ ആഴ്ച കടന്നുപോയി. ചൊവ്വാഴ്ച ചേച്ചിയുടെ വീട്ടിലേക്ക് പോകാനായി ഡ്രസ്സ് മാറി ഇറങ്ങുമ്പോൾ അനന്യ റൂമിലേക്ക് കയറി പോകുന്നത് കണ്ടു. അപ്പോൾ തന്നെ അവളോട് കാര്യം സൂചിപ്പിച്ചപ്പോൾ ടൗൺ സെന്ററിലുള്ള കുട്ടികളുടെ ടോയ്സ് ഷോപ്പ് അവൾ എനിക്ക് പറഞ്ഞു തന്നു. പിന്നെ ഞാൻ നേരെ അവിടേക്ക് പോയി അത്യാവശ്യം തരക്കേടില്ലാത്ത ഒരു ടോയ്സ് സെറ്റ് വാങ്ങിയശേഷം ചേച്ചി അയച്ചുതന്ന പോസ്കോഡിലേക്ക് പോകുന്ന ബസ്സിനുവേണ്ടി ബസ്റ്റേഷനിലേക്ക് പോയി. അവസാനം എങ്ങനെയൊക്കെയോ തപ്പിപ്പിടിച്ച് കൃത്യം ബസ്സിൽ തന്നെ കയറി ടിക്കറ്റ് എടുത്ത ശേഷം ഞാൻ സീറ്റിലേക്കിരുന്നു. ചേച്ചിയുടെ വീട്ടിലേക്ക്

💬 Comments

View all comments