Chapter Title : യുകെ ഡയറിസ് 2 [AJ Blake]
പോകുന്ന വഴിയിൽ തന്നെ ഉമ്മയെ വിളിച്ച് അങ്ങോട്ട് പോകുന്ന കാര്യം പറഞ്ഞു. കാരണം രാത്രി എൻറെ കോൾ പ്രതീക്ഷിക്കേണ്ട എന്ന് അവരെ അറിയിക്കാനാണ് . അങ്ങനെ പാട്ടൊക്കെ കേട്ടിരുന് അരമണിക്കൂർ ആകുന്നതിനു മുന്നേ തന്നെ സ്റ്റോപ്പ് എത്തിയിരുന്നു. ആദ്യമായി പോയതുകൊണ്ട് ഗൂഗിൾ മാപ്പിൽ തന്നെ ബസ്സിന്റെ മൂവ്മെന്റ് നോക്കി നോക്കിയാണ് ഞാൻ ഇരുന്നത്.
അങ്ങനെ സ്റ്റോപ്പ് എത്തി ചേച്ചി പറഞ്ഞു തന്ന വഴിയിലൂടെ അവരുടെ വീട്ടിലേക്ക് നടന്നു. ഇവിടെ യുകെയിൽ വീടിൻറെ ഹൗസ് നമ്പറുകൾ ഓഡ് ഈവൻ മെത്തേഡിലാണ് . ഒരു സൈഡ് മൊത്തം ഓടി നമ്പർ ആണെങ്കിൽ ഓപ്പോസിറ്റ് സൈഡ് മൊത്തം ഈവൻ നമ്പർ ആയിരിക്കും. അധികം ഏരിയയിലും ഇങ്ങനെയാണ്. അങ്ങനെ അവസാനം ചേച്ചിയുടെ വീടിൻറെ മുന്നിലെത്തി ഞാൻ അവരെ കോൾ ചെയ്തു. അപ്പോഴേക്കും അവരെ വന്ന് ഡോർ തുറന്നിരുന്നു.
എന്നെക്കണ്ട് ചേച്ചിയും ചേട്ടനും അകത്തേക്ക് ക്ഷണിക്കുകയും ചെയ്തു. അകത്ത് കയറിയപ്പോൾ തന്നെ അവർ ഏകദേശം ഉള്ള ഒരുക്കങ്ങളൊക്കെ റെഡിയാക്കി വെച്ചിരുന്നു. ഞാൻ അപ്പോഴേക്കും വീട് മൊത്തമായി ഒന്ന് നിരീക്ഷിച്ചു. വളരെ വൃത്തിയോടുകൂടിയും അടുക്കും ചിട്ടയോടും കൂടിയും ആ വീട് കാണപ്പെട്ടു. ചേച്ചിയിലെ നാട്ടിൻപുറത്തുകാരിയെ അവിടെ ഊന്നിക്കാട്ടുന്നു. അത്രയ്ക്ക് വൃത്തിയോട് കൂടിയും ചിട്ടയോട് കൂടിയുമാണ് ആ വീട് കാണപ്പെട്ടത്.
അല്ല ബർത്ത്ഡേക്കാരൻ എവിടെ
ചെക്കനെ കാണാത്തതുകൊണ്ട് ഞാൻ ചേട്ടനോട് ചോദിച്ചു. ചേച്ചി അപ്പോഴേക്കും അടുക്കളയിലേക്ക് പോയിരുന്നു.
നീയെന്താ ഗിഫ്റ്റ് ഒക്കെ ആയിട്ട്. എൻറെ കൈയിലെ ഗിഫ്റ്റ് കണ്ടിട്ട് ചേട്ടൻ ചോദിച്ചു.
ഞാൻ: പിന്നെ ബർത്ത് ഡേ വീട്ടിൽ വെറും കൈകൊണ്ട് വരാൻ പറ്റുമോ ചേട്ടാ.
ചേട്ടൻ:
💬 Comments
View all comments