Chapter Title : യുകെ ഡയറിസ് 2 [AJ Blake]
ഞാൻ എടുത്തതിൽ നിന്നും അവർ കുറച്ചു ഹോട്ട് ആയിട്ട് എനിക്ക് തോന്നിയ ഒരു ഫോട്ടോ അവർക്ക് സെലക്ട് ചെയ്ത് അയച്ചുകൊടുത്തു.
ജീന: എനിക്ക് തോന്നി നീ ഇത് ആയിക്കോളൂ എന്ന്.
അവൾ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല ആ ഫോട്ടോയിൽ അവരുടെ ഷേപ്പ് എടുത്തറിയാൻ പറ്റുമായിരുന്നു.
ഞാൻ: ചേച്ചി ചോദിച്ചു ഞാൻ അയച്ചു.
ജീന: എടാ പൊട്ടാ എനിക്ക് ഡിപി വയ്ക്കാനാണ്. ഈ ഫോട്ടോ എങ്ങാനും ഞാൻ എടുത്തുവച്ചാൽ എൻറെ കെട്ടിയോൻ എന്നെ ഇവിടെ അറുക്കും. നീ വേറെ ഏതെങ്കിലും പറ.
ഞാൻ അതിൽ നിന്നും ഒരു നോർമൽ ആയ ഫോട്ടോയെടുത്ത് വീണ്ടും അയച്ചുകൊടുത്തു.
അപ്പോൾ തന്നെ അവരുടെ ഡിപി ചേഞ്ച് ആയി ഞാൻ അയച്ചുകൊടുത്ത ഫോട്ടോ വച്ചിരിക്കുന്നു.
ജീന: ഇപ്പൊ ഒക്കെ.
ഞാൻ: കെട്ടിയോൻ ഇത്രക്ക് പേടിയാണോ.
ജീന: ജീവിക്കണ്ടേ മോനേ...
ഞാൻ: ഓക്കേ ഓക്കേ...
ജീന: ശരി എന്നാൽ പിന്നെ കാണാം. ഗുഡ് നൈറ്റ്.
ഞാൻ: ഗുഡ് നൈറ്റ്.
ചാറ്റിനുശേഷം ഫോൺ ഓഫ് ചെയ്ത് സൈഡിൽ വെച്ചശേഷം ഞാൻ ഉറങ്ങാനായി കിടന്നു. ജീന ചേച്ചിയും ശ്രുതിയും ആയിരുന്നു എൻറെ മനസ്സ് മുഴുവനും. രണ്ടുപേരും ഒന്നിനൊന്നു മികച്ചുള്ള പെണ്ണുങ്ങൾ. ഞാൻ എന്നോ എന്നിൽ തന്നെ ഒതുക്കിവെച്ച എൻറെ ആ പഴയ മുഖത്തെ ഇവളുമാർ പുറത്തുകൊണ്ടുവരുമെന്നാണ് എനിക്ക് തോന്നുന്നത്. ഇല്ല വീണ്ടും പഴയതുപോലെ ആവരുത്. ഞാൻ എന്നെ തന്നെ പറഞ്ഞു വിലയ്ക്ക്. ഓരോന്ന് ആലോചിച്ചുകൊണ്ട് ഞാൻ പതിയെ കണ്ണടച്ചു.
(തുടരും)
ഞാനിത് എഴുതിയത് എത്രത്തോളം ശരിയായി എന്നെന്നും എനിക്കറിയില്ല. പക്ഷേ എനിക്ക് ഇങ്ങനെ എഴുതി പോകാൻ ആണ് താല്പര്യം.
💬 Comments
View all comments