0%

Chapter Title : യുകെ ഡയറിസ് 4 [AJ Blake]

Author : AJ Blake 🖤 Read All Parts 116349

നാക്കാണ്. .

ഞാൻ: അത് ഞാൻ കണ്ടിട്ടില്ലല്ലോ... കണ്ടിട്ട് പറയാം...

അഞ്ചു: ആ എന്തായാലും എനിക്ക് വലിയ ഉപകാരം ആയത്.

ഞാൻ: എന്ത് നിങ്ങളുടെ നാക്ക് നോക്കുന്നത് ആണോ...

അഞ്ചു: അല്ലടാ പൊട്ടാ നിനക്കിന്ന് ഓഫ് ആയത്.

ഞാൻ: അതെന്താ അങ്ങനെ ഒരു ടോക്ക്.

അഞ്ചു: എടാ ഞങ്ങൾ ഇന്ന് വീട് ക്ലീൻ ചെയ്യാൻ പ്ലാൻ ചെയ്തത് ആണ്. അപ്പോഴേക്കും മനുവേട്ടന് ഒരു ഷിഫ്റ്റ് ഇട്ടു. ഇന്നലെ എല്ലാം ഊരി വയ്ക്കുകയും ചെയ്തു. അതുകൊണ്ട് ഇന്ന് ക്ലീൻ ചെയ്യാതിരിക്കാനും പറ്റില്ല. എൻറെ മോൻ ഒന്ന് ഫ്രീയാണെങ്കിൽ ഇങ്ങോട്ടൊന്നു വരാമോ.

ഞാൻ: ഓഹോ അതിനാണ് രാവിലെ ഇത്ര സോപ്പ് ഒക്കെ.

അഞ്ചു: ഒന്ന് വാടാ...

ഞാൻ: ആ കുഴപ്പമില്ല ഇവിടെ ക്ലീനിങ് ഒക്കെ പോകുന്നവർക്ക് 12ഉം 13 ഉം പൗണ്ട് ഒക്കെ ആണ് കൊടുക്കുന്നെ... ഇതിപ്പോ ഒരു അഞ്ചുമണിക്കൂർ ഉണ്ടെങ്കിൽ ഞാൻ ഒരു 60 പൗണ്ട് തന്നാൽ വരാം.

അഞ്ചു: 60 അല്ലടാ നിനക്ക് ഞാൻ 600 തരാം... പൊക്കോണം അങ്ങോട്ട്...  ഇത്ര ജാഡയുള്ള ഒരു തെണ്ടിയും ഇങ്ങോട്ട് വരണ്ട...

ഞാൻ: ചുമ്മാ പറഞ്ഞതാ ഞാൻ ഒരു ഒരു മണിക്കൂറിൽ വരാം...

അഞ്ചു: ബ്രേക്ക് ഫാസ്റ്റ് ഇവിടുന്ന് കഴിക്കാം...

ഞാൻ: അല്ലെങ്കിൽ ഇവിടെ ഒന്നുമില്ല ഞാൻ അവിടെ കഴിക്കുന്നുള്ളൂ....

അഞ്ചു: ഓക്കേ ഓക്കേ വേഗം വാ...

അങ്ങനെ ഞാൻ വേഗം തന്നെ പോയി ബാത്റൂമിൽ കയറി ഫ്രഷ് അപ്പ് ആയി പുറത്തു വരുമ്പോൾ സുമി സോഫയിൽ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടതും ഒന്ന് ചിരിച്ചു.  പക്ഷേ ആ ചിരിയിൽ ഒരു പൂർണ്ണത ഇല്ലാത്തതുപോലെ എനിക്ക് തോന്നി.

ഞാൻ: എന്താണ് മാഡം ഒരു ഉഷാർ ഇല്ലല്ലോ...

സുമി: ഒന്നുമില്ലടാ.. ചുമ്മാ ഇരിക്കുന്നേ...

ഞാൻ: എന്തുപറ്റി മുഖത്ത് കടന്നല് കുത്തിയത് പോലെ ഉണ്ടല്ലോ..

സുമി: ഒന്നുമില്ല..  ജസ്റ്റ് ഒരു തലവേദന...

ഞാൻ: മരുന്ന് വല്ലതും എടുത്ത് കഴിക്കാൻ മേലെ...

സുമി: ഞാൻ ജസ്റ്റ് ഒരു കട്ടൻ കാപ്പി കുടിച്ചു.

ഞാൻ: നൈറ്റ് ഷിഫ്റ്റ് ഒക്കെ എടുത്തിട്ടാവും പോയി റസ്റ്റ് എടുക്ക്...

സുമി: അതാവും... രാവിലെ

💬 Comments

View all comments