0%

Chapter Title : യുകെ ഡയറിസ് 4 [AJ Blake]

Author : AJ Blake 🖤 Read All Parts 116348

തന്നെ തിരക്കിലാണോ...

ഞാൻ: ഞാൻ ജസ്റ്റ് അഞ്ചു ചേച്ചിയുടെ വീട് വരെ ഒന്ന് പോവുക.

സുമി: ആണോ... എന്നാൽ നടക്കട്ടെ.

അതു പറയുമ്പോൾ അവൾക്ക് എൻറെ സാമീപ്യം വേണമെന്ന് പോലെ എനിക്ക് തോന്നി. പക്ഷേ ഞാൻ ആൾറെഡി അഞ്ചു ചേച്ചിക്ക് വാക്ക് കൊടുത്തതിനാൽ പോകാൻ തന്നെ തീരുമാനിച്ചു.

ഞാൻ: എന്നാൽ ശരി ഞാൻ പോകാൻ ഇറങ്ങുക.. എന്തേലും ബുദ്ധിമുട്ടുണ്ടെങ്കിൽ നീ വിളിക്ക്.

ഞാൻ പിന്നെ വേഗം തന്നെ ഡ്രസ്സ് ഒക്കെ മാറി അഞ്ജു ചേച്ചിയുടെ വീട്ടിലേക്ക് പോകാനായി ഇറങ്ങി. ബസ്സിൽ കയറി പോകുന്ന വഴിയിൽ വീട്ടിലൊക്കെ വിളിച്ച് കാര്യങ്ങളൊക്കെ സംസാരിച്ച ശേഷം അഞ്ചു ചേച്ചിയുടെ വീടിൻറെ സ്റ്റോപ്പ് എത്തി നേരെ വീട്ടിലേക്ക് നടന്നു. വീട്ടിലെത്തി ഡോർ ബെല്ലടിച്ചതും ചേച്ചി വന്നു തുറന്നു. ഒരു ലൈറ്റ് കളർ ടീഷർട്ട് അതുപോലെ നരച്ച കളർ ട്രൗസേഴ്സ് ആണ് ചേച്ചി ഇട്ടിരിക്കുന്നത്. എന്നെ കണ്ടതും പുഞ്ചിരിയോട് കൂടി തന്നെ ചേച്ചി വരവേറ്റു... ചേച്ചിയുടെ ബാക്കിൽ വന്ന ചെക്കനെ ഞാൻ പൊക്കിയെടുത്ത് കുറച്ചുനേരം അവനെ കളിപ്പിച്ചു അവിടെ ഇരുന്നു. അപ്പോഴേക്കും ചേച്ചി നല്ല ചൂട് ഇഡ്ഡലിയും ചട്ടിണിയും എൻറെ മുന്നിൽ കൊണ്ടു വച്ചു. പിന്നെ ഞാൻ ഒന്നും നോക്കില്ല അങ്ങോട്ട് ഇരുന്ന് തട്ടിവിട്ടു. പറയാതിരിക്കാൻ വയ്യ നല്ല ഒന്നാന്തരം കൈപ്പുണ്യം ആണ് ചേച്ചിക്ക്. ഇടയ്ക്കൊക്കെ ഇതിനു മുന്നേ ഇവിടെ വന്ന് ഫുഡ് കഴിച്ചെങ്കിലും ഇന്ന് ഇഡലിക്കും ചട്ടിയ്ക്കും എന്തോ വല്ലാത്തൊരു രുചിയായിരുന്നു. ഞാൻ മതിയായിക്കിട്ടും ചേച്ചി വീണ്ടും രണ്ട് ഇഡലി കൂടെ വെച്ച് എന്നെ കഴിപ്പിച്ചിട്ടാണ് കൈ കഴുകാൻ പറഞ്ഞുവിട്ടത്. വയറ് ഫുള്ളായത് കൊണ്ട് തന്നെ ഞാൻ കുറച്ചു നേരം അവിടെ ഇരുന്നു. ആ സമയം കൊണ്ട് ചേച്ചി അടുക്കളയിൽ ചെന്ന് പാത്രങ്ങളൊക്കെ കഴുകി വെച്ച് വീണ്ടും വന്ന് എൻറെ അടുത്തിരുന്നു.

ചേച്ചി: എങ്ങനെയുണ്ട് കോളേജ് ജീവിതം ഒക്കെ.

ഞാൻ: എന്തു പറയാനാ രാവിലെ പോകുന്നു, അവർ അവിടെ എന്തൊക്കെയോ പറയുന്നു, ഞാനതൊക്കെ അവിടെയിരുന്നു കേൾക്കുന്നു, വീണ്ടും തിരിച്ചു വീട്ടിൽ വരുന്നു. പിന്നെ ഇവിടെ അസൈൻമെൻറ് വച്ചാൽ പാസാവാം എന്നുള്ളത് കൊണ്ട് എനിക്കൊരു സമാധാനമുണ്ട്.

💬 Comments

View all comments