0%

Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 2.1K

നിറഞ്ഞു പോയിരുന്നു

"ടാ നീ... നീ എന്താ കരയുന്നെ .."  അക്ഷര പേടിച്ചു അവനോട് ചോദിച്ചു

" ഹേയ് ഒന്നുമില്ല ടി ഞാൻ മുൻ ജന്മത്തിൽ വല്ല പുണ്യവും ചെയ്ത് കാണും അല്ലാതെ ഇതൊകെ എനിക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത കാര്യമല്ലേ.. "

"അയ്യ പോടാ .. "

"എന്നാലും ഞാൻ ആദ്യമായി നിന്നെ അന്ന് കണ്ടത് ഓർക്കുവായിരുന്നു  ആ വീട്ടിലേക്ക് കയറി വന്നപ്പോ അവിടെ എല്ലാരേം നിർത്തി പൊരിക്കുന്ന നീ .. അന്ന് നിന്നെ ഞാൻ മതി മറന്നു നോക്കി നിന്നതാ "

"ഓഹോ ആണോ ... എന്ന ഇത്ര മതി മറന്നു നോക്കാൻ ആയിട്ട്"

"അത് പിന്നെ ദേഷ്യം പിടിച്ച് നിൽകുന്ന നിന്റെ മുഖം പിന്നെ... പിന്നെ ഈ രണ്ട് ഉണ്ട കണ്ണുകൾ .. അതാണ് എന്നെ ഇങ്ങനെ ആകർഷിക്കുന്നത് "

"ഹയ്യട റൊമാന്റിക് ഒക്കെ വരുന്നല്ലോ ചെക്കന് "

" ഒ പോടി .. പക്ഷെ അതും കഴിഞ്ഞു ഞാൻ കരഞ്ഞുകൊണ്ട് അവിടുന്ന് ഓടി പോന്നത് ഇപ്പോഴും മനസിൽ  ഉണ്ടേ "

അവൻ അത് പറഞ്ഞതും അക്ഷരയുടെ മുഖം പിന്നെയും മാറി

"കിരണേ പ്ലീസ്  ആ കാര്യം നീ ഇനി ഓർക്കരുത് ഒരുപാട്  ഞാൻ കരഞ്ഞിട്ടുണ്ട് പിന്നീട് അക്കാര്യം ഓർത്തിട്ട് .. നിന്റെ കാൽ പിടിച്ചു ഞാൻ മാപ്പ് പറയാം പ്ലീസ് "

" അയ്യേ ഞാൻ ചുമ്മ പറഞ്ഞതാ നീ വിഷമിക്കല്ലേ ദെ ഞാൻ അതൊകെ അപ്പോഴേ മറന്നു വേണേൽ ഒരു ഉമ്മ കൂടെ തന്ന ഒന്നൂടെ മറക്കാം " 

💬 Comments

View all comments