0%

Chapter Title : ഉണ്ടകണ്ണി 10 [കിരൺ കുമാർ]

Author : Kiran Kumar Read All Parts 2.1K

തകർന്നു പോയതാ സങ്കടം  കുറച്ചു വർക്ക് പിടിക്കണം ഉടനെ എന്നിട്ട് അതൊന്ന് റെഡിയാക്കി എടുക്കണം ഇല്ലേ പണി ആവും .  ഞാൻ നടന്ന പോകുന്നേ അമ്പലത്തിൽ എന്തായാലും കേറും"

പുട്ടിലേക്ക് കടല കറി ഒഴിച്ചുകൊണ്ടവൻ പറഞ്ഞു

കാപ്പി കുടിച്ചിട്ട് പുറത്തേക്ക് ഇറങ്ങിയ കിരൺ തന്റെ വീടിന് മുന്നിൽ എന്തോ മൂടിയിട്ടിരിക്കുന്നതാണ് കണ്ടത്

"അമ്മേ.... അമ്മേ... ഇങ് വന്നേ.... "

അവൻ എന്താ ന്ന് മനസ്സിലാവാതെ അകത്തേക്ക് നോക്കി വിളിച്ചു

"എന്താടാ ചെക്കാ കിടന്നു അലറുന്നെ."

"ഇത് നോക്കിയേ .. എന്താ ഇത് "

അവൻ അങ്ങോട്ട് ചൂണ്ടിക്കാട്ടി

"എന്താ അത് നോക്കിയേ നീ "

അമ്മ അവന്റെ കൂടെ പുറത്തേക്ക് ഇറങ്ങി

കിരൺ ആ മൂടി വലിച്ചു മാറ്റി, അവനും അമ്മയും ഒരുപോലെ ഞെട്ടി പോയി, ഒരു പുതിയ ഹോണ്ട ആക്ടിവ ആയിരുന്നു അത്

"ഇത് ഇത് എങ്ങനെ "

അവൻ ആരോട് ന്നില്ലാതെ പറഞ്ഞു .

കിരൺ നോക്കിയപ്പോൾ വണ്ടിയുടെ സ്പീഡോമീറ്റർ നു അടുത്ത് ഒരു സ്റ്റിക്കി പേപ്പറിൽ എന്തോ എഴുതി ഒട്ടിച്ചിരിക്കുന്നു

'എന്റെ കിരണിന് എന്റെ ആദ്യ സമ്മാനം

നിന്റെമാത്രം അക്ഷ. "

അവൻ ആ പേപ്പർ കയ്യിൽ എടുത്ത് പിടിച്ചു .

"അമ്മേ ഇത് എനിക്ക് ... അവൾ അക്ഷ.... "

അവനു ഒന്നും പറയാൻ പറ്റുന്നില്ലായിരുന്നു

അമ്മ അവന്റെ കയ്യിൽ നിന്ന് ആ പേപ്പർ എടുത്ത് നോക്കി , അവർക്കും ഒന്നും പറയാൻ പറ്റുന്നില്ലായിരുന്നു കണ്ണീരോടെ അതിൽ തന്നെ നോക്കി നിന്നു . കിരൺ പെട്ടെന്ന് ഫോണ് എടുത്ത് അവളെ വിളിച്ചു

💬 Comments

View all comments