Chapter Title : ഉണ്ടകണ്ണി 12 [കിരൺ കുമാർ]
കഴിഞ്ഞപ്പോൾ കിരൺ എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു , തിരിഞ്ഞിരിക്കുന്ന അക്ഷരയുടെ കയ്യിലേക്ക് കേറിപിടിച്ചു . അക്ഷര ദേഷ്യത്തോടെ അവനെ നോക്കി
"വാ.."
"എങ്ങോട്ട്??" അവൾ അതേ ഭാവത്തിൽ ചോദിച്ചു
" നീ വ പറയാം"
"കയ്യെടുക്ക് കിരണേ..."
"ഓഹോ... നീ വന്നേ " കിരണ് പിന്നെയും അവളുടെ കയ്യിലെ പിടിത്തം മുറുക്കി
പെട്ടെന്ന് അവളുടെ കൈ അവന്റെ കവിളിൽ പതിഞ്ഞു വലിയ ശക്തി ഒന്നും ആ അടിക്ക് ഉണ്ടായിരുന്നില്ല എങ്കിലും
കിരൺ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അവന്റെ കണ്ണു നിറഞ്ഞു പോയി .
ക്ലാസിൽ ഉണ്ടായിരുന്നവരും അവളുടെ കൂടെ ഇരുന്ന കൂട്ടുകാരികളും സ്തബ്ധരായി പോയി, ഒരാൾ ഒഴികെ അക്ഷര .. അവളുടെ കണ്ണിൽ കോപം ആയിരുന്നു
അപ്പോഴാണ് അക്ഷരക്ക് അവൾ ചെയ്തത് എന്താ ന്ന് ഉള്ള സ്വബോധത്തിലേക്ക് വന്നത്
"യ്യോ... ടാ കിരണേ.... ടാ ഞാൻ അറിയാതെ "
അവളും കണ്ണു നിറഞ്ഞു കൊണ്ട് അവന്റെ കവിളിൽ തൊട്ടു .
"സാരമില്ല നീ ഒന്ന് എന്റെ കൂടെ വരുമോ എനിക്ക് ഒന്ന് സംസാരിക്കണം പ്ലീസ്"
അവൻ കണ്ണു തുടച്ചുകൊണ്ട് ചോദിച്ചു
അക്ഷര ഒന്നും മിണ്ടാതെ അവന്റെ ഒപ്പം പോയി . ക്യാന്റീൻ ന്റെ അടുത്തുള്ള ആൽചുവട്ടിലാണ് അവർ പോയി നിന്നത്
"ടാ സോറി ടാ ഞാൻ അറിയാതെ??"
കുറച്ചു നേരത്തെ മൗനം ഭേദിച്ചു അക്ഷര പറഞ്ഞു
"സാരമില്ല അക്ഷ ആദ്യം ഒന്നും അല്ലാലോ ഇത് "
അവന്റെ വാക്കുകൾ അവളെ പിന്നെയും മുറിവേൽപ്പിക്കുകയാണ് ചെയ്‌തത്
"കിച്ചു ടാ സോറി ടാ... ദൈവമേ എനിക്ക് ഏത് നേരത്താണ് അങ്ങനെ ചെയ്യാൻ തോന്നിയത് "
ഒരുപാട് ശ്രമിച്ചിട്ടും അവൾ കരഞ്ഞു പോയി
"യ്യേ.. ടി കരയെല്ലേ നീ... അയ്യേ നോക്കിക്കേ നീ കരഞ്ഞ പിന്നെ എന്റെ വില പോവും ഈ കോളേജിൽ നീ കരയുന്നത് കാണരുത് ആരും. ദെ... നോക്ക് കരയാതെ എനിക്ക് ഒരു കുഴപ്പവും ഇല്ല അക്ഷ.."
അവൻ അവളുടെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു
" എന്നാലും??"
"ഒരു എന്നാലും ഇല്ല , എന്നെ തല്ലാൻ നിനക്ക്
💬 Comments
View all comments